വെല്ലിങ്ടൺ:ന്യൂസീലൻഡിലെ രണ്ട് പള്ളികളിലുണ്ടായ വെടിവെപ്പിൽ ഇതുവരെ കൊല്ലപ്പെട്ടത് 50 പേർ. ഇതിൽമലയാളിയായ അൻസി അലിബാവയുൾപ്പെടെ അഞ്ച് ഇന്ത്യക്കാരുണ്ടെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർസ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് മരിച്ച ഇന്ത്യക്കാരുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. മെഹബൂബാ കോഖർ, റമീസ് വോറ, ആസിഫ് വോറ, ഒസൈർ കദീർ, അൻസി അലിബാവ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിലെ ഇരകളുടെ കുടുംബാംഗങ്ങൾക്ക് വിസ തരപ്പെടുത്തികൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന്ഹൈക്കമ്മീഷണർഅറിയിച്ചു. കുടുംബാംഗങ്ങളെ സഹായിക്കാനായി ഹെൽപ് ലൈൻനമ്പറും ആരംഭിച്ചിട്ടുണ്ട്. 021803899, 021850033 എന്നീ ഹെൽപ് ലൈൻ നമ്പറുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. മരിച്ചവരുടെ കൂട്ടത്തിൽ തൃശ്ശൂർ സ്വദേശിനിയായ അൻസി അലിബാവയുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. With a very heavy heart we share the news of loss of precious lives of our 5 nationals in ghastly terror attack in #Christchurch Mr. Maheboob Khokhar Mr. Ramiz Vora Mr. Asif Vora Ms Ansi Alibava Mr. Ozair Kadir@kohli_sanjiv @MEAIndia @SushmaSwaraj 1/3 — India in New Zealand (@IndiainNZ) March 16, 2019 ക്രൈസ്റ്റ്ചർച്ചിലെയും ലിൻവുഡിലെയും പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് സംഭവം.ഓസ്ട്രേലിയയിൽ ജനിച്ച ബ്രെന്റൺ ടാരന്റ് (28) ആണ് അക്രമിയെന്നും ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. രണ്ടുപേർകൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. അക്രമിയുടെ പിന്നിലൂടെയെത്തിയ ഒരാൾ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കൂട്ടവെടിവെപ്പുകൾ അപൂർവമാണ് ന്യൂസീലൻഡിൽ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടവെടിവെപ്പാണിത്. കൊലയാളി ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറവഴി കൂട്ടക്കുരുതി ഫെയ്സ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തതും നടുക്കമുണ്ടാക്കി. വെടിവെപ്പുനടന്ന പള്ളികൾ തമ്മിൽ ആറു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ പള്ളിയിൽ പ്രാദേശികസമയം ഉച്ചയ്ക്ക് 1.40-ഓടെയാണ് (ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 6.10) ആദ്യവെടിവെപ്പുണ്ടായത്. പള്ളിക്കുപുറത്ത് റോഡിൽ വണ്ടിനിർത്തി അക്രമി പള്ളിയുടെ മുൻവാതിലിലൂടെ കടന്നാണ് ഉള്ളിലുണ്ടായിരുന്നവർക്കുനേരെ യന്ത്രത്തോക്കുപയോഗിച്ച് തുരുതുരാ നിറയൊഴിച്ചത്. ഈ സമയം ഇവിടെ നാനൂറോളംപേർ പ്രാർഥിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് ലിൻവുഡിലെ ഇസ്ലാമിക് സെന്ററിൽ വെടിവെപ്പുണ്ടായത്. രണ്ടിടത്തും വെടിവെപ്പുനടത്തിയത് ഒരേയാളാണോ എന്ന് വ്യക്തമായിട്ടില്ല. content highlights:5 Indians Among 50 Killed In New Zealand Mosque Shootings
from mathrubhumi.latestnews.rssfeed https://ift.tt/2ua6h1t
via IFTTT
Sunday, March 17, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ന്യൂസീലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 50 പേരില്‍ അഞ്ച് ഇന്ത്യക്കാര്‍
ന്യൂസീലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 50 പേരില്‍ അഞ്ച് ഇന്ത്യക്കാര്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment