എഫ്-16 ഉപയോഗിച്ച സംഭവം: പാകിസ്താനോട് റിപ്പോര്‍ട്ട് തേടുമെന്ന് അമേരിക്ക - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

എഫ്-16 ഉപയോഗിച്ച സംഭവം: പാകിസ്താനോട് റിപ്പോര്‍ട്ട് തേടുമെന്ന് അമേരിക്ക

വാഷിങ്ടൺ: ഇന്ത്യയ്ക്കെതിരെ പാകിസ്താൻ എഫ്-16 ജറ്റ് വിമാനം ഉപയോഗിച്ച സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക.ബാലകോട്ട് ആക്രമണത്തെത്തുടർന്നുള്ള സംഭവവികാസങ്ങളിൽ ഇന്ത്യയുടെയും പാകിസ്താന്റെയും വ്യോമസേനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് പാകിസ്താൻ അമേരിക്കൻ നിർമിത പോർവിമാനമായ എഫ്-16 ഉപയോഗിച്ചത്. ഈ പശ്ചാത്തലത്തിലാണ് വിഷയം സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് അമേരിക്ക വ്യക്തമാക്കിയത്. ഇന്ത്യൻ അതിർത്തി കടന്ന പാക് വ്യമസേനാ വിമാനത്തിൽനിന്ന് കശ്മീരിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ പ്രയോഗിച്ച അമ്രാം മിസൈലിന്റെ ഭാഗങ്ങൾ ഇന്ത്യ കണ്ടെത്തുകയും തെളിവായി പത്രസമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. എഫ്-16 വിമാനത്തിൽനിന്നു മാത്രമേ അമ്രാം മിസൈൽ പ്രയോഗിക്കാൻ സാധിക്കൂ എന്നും, പാകിസ്താൻ ഈ പോർവിമാനം ഉപയോഗിച്ചു എന്നതിന്റെ തെളിവാണിതെന്നും ഇന്ത്യ പറഞ്ഞിരുന്നു. എന്നാൽ എഫ്-16 ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു പാകിസ്താന്റെ നിലപാട്. എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് അമേരിക്കയുമായുള്ള കരാറിന്റെ ലംഘനമാണെന്നും വിഷയത്തിൽ പാകിസ്താനോട് കൂടുതൽ വിവരങ്ങൾ ആരായുമെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് റോബർട്ട് പല്ലാഡിനോ വ്യക്തമാക്കി. എന്നാൽ നിലവിൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നുമില്ലെന്നും വിശദമായി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാഴ്ചാ പരിധിക്ക് അപ്പുറത്തുള്ള ലക്ഷ്യസ്ഥാനത്തേയ്ക്ക് തൊടുത്തുവിടാൻ കഴിയുന്ന സ്വയംനിയന്ത്രിത മിസൈലുകളാണ് അമ്രാം. ഇത് എഫ്-16 വിമാൽനിന്നേ പ്രയോഗിക്കാൻ സാധിക്കൂ എന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിലപാട്. അമേരിക്കയുടെ അനുമതിയോടെ മാത്രമേ ഇത്തരമൊരു വിമാനം ഉപയോഗിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന കരാർ നിലവിലുണ്ട്. Content Highlights:US, F-16, Pakistan, pulwama attack, Balakot Attack, India Surgical Strike 2


from mathrubhumi.latestnews.rssfeed https://ift.tt/2IV5KuN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages