തോട്ടങ്ങളുടെ കരം സ്വീകരിച്ചതില്‍ ക്രമക്കേട്; കൊല്ലം കളക്ടര്‍ക്കെതിരെ വിജിലന്‍സ് പരിശോധന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

തോട്ടങ്ങളുടെ കരം സ്വീകരിച്ചതില്‍ ക്രമക്കേട്; കൊല്ലം കളക്ടര്‍ക്കെതിരെ വിജിലന്‍സ് പരിശോധന

കൊല്ലം: സർക്കാരിന്റെ അനുമതിയില്ലാതെ കരം സ്വീകരിച്ച സംഭവത്തിൽ കൊല്ലം കളക്ടർ ഡോ. എസ്. കാർത്തികേയനെതിരെ ലഭിച്ച പരാതി വിജിലൻസ് പരിശോധിക്കും.ആര്യങ്കാവിലെ പ്രിയ, റിയ എസ്റ്റേറ്റുകളിൽനിന്ന് കരം സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർ തിടുക്കം കാട്ടിയെന്നും വിഷയത്തിൽ അന്വേേഷണം വേണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.കളക്ടർക്കെതിരായ പരാതിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് വിജിലൻസ് കൊല്ലം യൂണിറ്റിന് കൈമാറിയിട്ടുണ്ട്. റിയ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ഉപാധികളോടെ മാത്രമേ കരം സ്വീകരിക്കാവൂ എന്ന് റവന്യൂ മന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതു മറികടന്ന് വില്ലേജ് ഓഫീസർ കരം സ്വീകരിക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ കരം സ്വീകരിച്ച നടപടി റദ്ദാക്കുകയും നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ ആര്യങ്കാവ് വില്ലേജ് ഓഫീസറെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥലംമാറ്റത്തിൽ ഉൾപ്പെടുത്തി തഹസിൽദാരെ മുൻപുതന്നെ മാറ്റിയിരുന്നു. എന്നാൽ കളക്ടറുടെ നിർദേശപ്രകാരമാണ് കരം സ്വീകരിച്ചതെന്ന് ആരോപണമുയരുകയും അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. Content Highlights:vigilance inquiry against kollam district collector, Priya Riya estate


from mathrubhumi.latestnews.rssfeed https://ift.tt/2C8JPdy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages