കൊച്ചി:പരീക്ഷയെ പേടിയാണോ? വിഷമിക്കേണ്ട, 1800 425 0230 എന്ന നമ്പറിലേക്ക് വിളിച്ചാൽമതി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ സമ്മർദം ലഘൂകരിക്കാൻ ഹയർ സെക്കൻഡറി വകുപ്പിന്റെ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം 'വീ ഹെൽപ്പ്' സജ്ജമായി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പിന്തുണ നല്കാനാണ് ഈ സഹായകേന്ദ്രം ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ ഫോണിൽ കൗൺസലിങ്ങും മാർഗനിർദേശങ്ങളും ലഭിക്കും. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ പരിശീലനംലഭിച്ച അധ്യാപകരാണ് സഹായകേന്ദ്രത്തിലുണ്ടാവുക. പരീക്ഷ കഴിയുംവരെ സേവനം ലഭിക്കും. പരീക്ഷാ സമയത്തെ ആശങ്കയും പിരിമുറക്കവും എങ്ങനെ ഇല്ലാതാക്കാം, ശ്രദ്ധയോടെ പഠിക്കാനുള്ള വഴികൾ, ആഹാരരീതി തുടങ്ങിയവയെക്കുറിച്ചെല്ലാം ഇവിടെനിന്ന് നിർദേശങ്ങൾ ലഭിക്കും. Content Highlights:We Help portal for students to help regulating exam tension
from mathrubhumi.latestnews.rssfeed https://ift.tt/2ITvzvd
via
IFTTT
No comments:
Post a Comment