സ്വയം വിരമിക്കാതിരിക്കാനും തൊടുന്യായം, ജേക്കബ് തോമസിനോട് വിശദീകരണം ചോദിച്ച് സര്‍ക്കാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

സ്വയം വിരമിക്കാതിരിക്കാനും തൊടുന്യായം, ജേക്കബ് തോമസിനോട് വിശദീകരണം ചോദിച്ച് സര്‍ക്കാര്‍

കൊച്ചി: ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷയിൽ ഉടക്കുവെച്ച് സർക്കാർ. നോട്ടീസ് പീരിയഡിൽ ഇളവ് വേണമെന്ന ആവശ്യത്തിൽ സർക്കാർ വിശദീകരണം ചോദിച്ചു. ഇളവ് അനുവദിക്കുന്നതിന് കാരണം ബോധിപ്പിക്കണമെന്ന് പൊതുഭരണവകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മെയിൽ വഴി അപേക്ഷ അയച്ചതിലും മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സർവീസിൽ നിന്ന് സ്വയം വിരമിച്ചതിന് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ജേക്കബ് തോമസിന്റെ പദ്ധതി. ഇതിനായാണ് ഇ-മെയിൽ മുഖാന്തിരം വിരമിക്കൽ അപേക്ഷ നൽകിയത്. ഇതിന് മറുപടിയായി അപേക്ഷ എഴുതി നൽകണമെന്ന് പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടു. നോട്ടീസ് പീരിയഡിൽ ഇളവനുവദിക്കണമെന്ന് വിരമിക്കൽ അപേക്ഷയിൽ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇളവനുവദിക്കുന്നതിന് കാരണം ബോധിപ്പിക്കണമെന്നാണ് പൊതുഭരണവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. 30 വർഷം സർവീസ് പിന്നിട്ട സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സ്വയം വിരമിക്കലിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ഇതിന് മറുപടി നൽകി. നിലവിൽ 32 വർഷം സർവീസ് കാലയളവ് ജേക്കബ് തോമസ് പൂർത്തിയാക്കിയിട്ടുണ്ട്. മാത്രമല്ല പൊതുഭരണവകുപ്പ് ആവശ്യപ്പെട്ടതുപോലെ വിരമിക്കൽ അപേക്ഷയുടെ കോപ്പിയുംഅയച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ ഒന്നര വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിൽ ആണ്. സസ്പെൻഷനിൽ ഉള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ സ്വയം വിരമിക്കൽ അപേക്ഷയിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ നടപടിക്രമങ്ങൾക്ക് കാലതാമസമുണ്ടാകും. സ്വയം വിരമിക്കൽ അനുമതി ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. Content Highlights:Jacob Thomas VRS Application


from mathrubhumi.latestnews.rssfeed https://ift.tt/2UX8jOi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages