നാലുഡിഗ്രിവരെ ചൂട് കൂടും; മുന്നറിയിപ്പ് 28 വരെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

നാലുഡിഗ്രിവരെ ചൂട് കൂടും; മുന്നറിയിപ്പ് 28 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് 28 വരെ ശരാശരിയെക്കാൾ നാലുഡിഗ്രിവരെ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജാഗ്രതപാലിക്കാൻ ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി. പാലക്കാട്ടെ താപനില വീണ്ടും 41 ഡിഗ്രി സെൽഷ്യസിലെത്തി. തിങ്കളാഴ്ച മുണ്ടൂർ െഎ.ആർ.ടി.സി.യിലാണ് ഇൗ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച ഇത് 40 ഡിഗ്രിയായിരുന്നു. കഴിഞ്ഞ മാർച്ച് 15-നും മുണ്ടൂരിലെ താപനില 41 ഡിഗ്രി കടന്നിരുന്നു. തിങ്കളാഴ്ച കോട്ടയത്ത് താപനില ശരാശരിയിൽനിന്ന് 3.2 ഡിഗ്രി സെൽഷ്യസ് ഉയർന്നു. ആലപ്പുഴയിൽ മൂന്നുഡിഗ്രിയും കണ്ണൂരിൽ 2.3 ഡിഗ്രിയും കോഴിക്കോട്ട് 2.5 ഡിഗ്രിയും ഉയർന്നു. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ തൊഴിൽവകുപ്പിന്റെ ജോലി പുനഃക്രമീകരണം ഏപ്രിൽ 30 വരെ നീട്ടി. ഇരുചക്രവാഹനങ്ങളിൽ ഭക്ഷണവിതരണം നടത്തുന്നവർ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്താൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ജാഗ്രതവേണം ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ചൊവ്വാഴ്ച ശരാശരിയിൽനിന്ന് മൂന്നുമുതൽ നാലു ഡിഗ്രിവരെ ചൂടുകൂടാനിടയുണ്ട്. 27-നും 28-നും മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 28 വരെ മൂന്നുഡിഗ്രിവരെ ചൂട് വർധിക്കും. 39 പേർക്ക് സൂര്യതാപമേറ്റു സംസ്ഥാനത്ത് പലഭാഗത്തായി തിങ്കളാഴ്ച 39 പേർക്ക് സൂര്യതാപമേറ്റു. കൊല്ലത്തും ആലപ്പുഴയിലും പാലക്കാടും ആറുപേർക്കുവീതം പൊള്ളലേറ്റു. പത്തനംതിട്ട-അഞ്ച്, കണ്ണൂർ, എറണാകുളം-നാല്, കോഴിക്കോട്-മൂന്ന്, മലപ്പുറം, കാസർകോട്ട്-രണ്ട്, തൃശ്ശൂർ-ഒന്ന് പേർക്കുവീതവും പൊള്ളലേറ്റു. കൊടുംചൂട് വളർത്തുമൃഗങ്ങളെയും ബാധിച്ചുതുടങ്ങി. പത്തനംതിട്ടയിൽ സൂര്യാഘാതത്തിൽ കറവപ്പശു ചത്തു. അടൂർ മണ്ണടി മുടിപ്പുര നടുവിലേക്കര വലിയവീട്ടിൽ പടിഞ്ഞാറ്റേതിൽ രവീന്ദ്രന്റെ വീട്ടിലെ കറവപ്പശുവാണ് ചത്തത്. താപനില തിരുവനന്തപുരം 35.4 ഡിഗ്രി ആലപ്പുഴ 36.8 ഡിഗ്രി കോട്ടയം 37 ഡിഗ്രി കൊച്ചി 33.8 ഡിഗ്രി കോഴിക്കോട്ട് 36 ഡിഗ്രി കണ്ണൂർ 36.7


from mathrubhumi.latestnews.rssfeed https://ift.tt/2TzPGOW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages