ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

പട്ന: വിമത ബിജെപി നേതാവായ ശത്രുഘ്നൻ സിൻഹ കോൺഗ്രസിലേക്ക്. തന്റെ സിറ്റിങ് സീറ്റായ ബിഹാറിലെ പട്ന സാഹിബിൽ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിനെ തുടർന്നാണ് പാർട്ടി വിടാൻ ശത്രുഘ്നൻ സിൻഹ തീരുമാനിച്ചത്. നരേന്ദ്രമോദിക്കെതിരായ കടുത്ത വിമർശനങ്ങളോടെയാണ് ശത്രുഘ്നൻ സിൻഹ ബിജെപിയിൽ തുടർന്നിരുന്നത്. പലപ്പോഴും പരസ്യവിമർശനങ്ങൾ ഇദ്ദേഹം നടത്തിയിരുന്നു. മാത്രമല്ല ബിജെപിക്കെതിരായ പ്രതിപക്ഷപാർട്ടികളുടെ കൂട്ടായ്മകളിൽ ശത്രുഘ്നൻ സിൻഹ സജീവ സാന്നിധ്യമായിരുന്നു. ഇതെല്ലാ പരിഗണിച്ചാണ് ശത്രുഘ്നൻ സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിലേക്ക് പോകാൻ ശത്രുഘ്നൻ സിൻഹ തീരുമാനിച്ചതെന്നാണ് വിവരം. ഇദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് ബീഹാറിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വെച്ചായിരിക്കും ശത്രുഘ്നൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിക്കുക. Content Highlights:Veteran BJP Leader Shatrughan Sinha will Join Congress


from mathrubhumi.latestnews.rssfeed https://ift.tt/2TYPFZS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages