ഹോട്ടലുകളിലെ അതിഥികളുടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു; ക്യാമറ സ്ഥാപിച്ചത് 30 ഹോട്ടലുകളില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

ഹോട്ടലുകളിലെ അതിഥികളുടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു; ക്യാമറ സ്ഥാപിച്ചത് 30 ഹോട്ടലുകളില്‍

സോൾ: ഹോട്ടൽ മുറികളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ച് താമസത്തിനെത്തുന്നവരുടെ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിൽ തത്സമയ സംപ്രേഷണം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ദക്ഷിണകൊറിയയിലാണ് സംഭവം. ഏകദേശം 1600 പേരുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ സംപ്രേഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സി എൻ എൻ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായവരെ കൂടാതെ മറ്റു രണ്ടുപേരെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. രാജ്യത്തെ പത്തു നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 2018 നവംബർ മുതൽ ഇത്തരത്തിൽ അതിഥികളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നെന്നും ഇതിലൂടെ നാലുലക്ഷത്തിലധികം രൂപ പ്രതികൾ സമ്പാദിച്ചതായും പോലീസ് പറഞ്ഞു. ഡിജിറ്റൽ ടി വി ബോക്സുകൾ, സ്വിച്ച് ബോർഡുകൾ, ഹെയർ ഡ്രൈയർ ഹോൾഡറുകൾ എന്നിവയിൽ ക്യാമറകൾ ഘടിപ്പിച്ചാണ് താമസത്തിനെത്തുന്നവരുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നത്. തുടർന്ന് ഇവ വെബ്സൈറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. നാലായിരത്തോളം അംഗങ്ങളാണ് ഈ വെബ്സൈറ്റിൽ ഉണ്ടായിരുന്നത്. തത്സമയ സംപ്രേഷണം ആവർത്തിച്ചു കാണുന്നതിനും മറ്റും അംഗങ്ങളിൽ ചിലർ അധികം തുക നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. content highlights:hundreds of hotel guests secretly filmed in south korea


from mathrubhumi.latestnews.rssfeed https://ift.tt/2FpVM0G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages