കൊച്ചി: യുവ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസ് പ്രത്യേക സി.ബി.ഐ. കോടതി വ്യാഴാഴ്ച പരിഗണിക്കും. ഹൈക്കോടതി വിധിയനുസരിച്ചാണ് വനിത ജഡ്ജി അധ്യക്ഷയായ സി.ബി.ഐ. കോടതി കേസ് വിചാരണയ്ക്ക് പരിഗണിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാൽ വനിതാ ജഡ്ജി ഉൾപ്പെട്ട കോടതിയിൽ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് യുവ നടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജി ഉൾപ്പെട്ട കോടതിയിൽ വിചാരണ നടക്കുന്നത്. കേസിലെ മുഴുവൻ പ്രതികളോടും ഇന്നത്തെ വിചാരണയിൽ ഹാജരാകാൻ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയായ സുനിൽകുമാർ ഹാജരാകുമെങ്കിലും നടൻ ദീലീപ് ഹാജരായേക്കില്ലെന്നാണ് സൂചന. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നൽകിയ നിർദ്ദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേസിലെ വിചാരണ നടപടികൾ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യപ്പെട്ട്പ്രതി മാർട്ടിൻ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ യുവ നടി ആക്രമണത്തിനിരയായത്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം നടിയുടെ വാഹനം ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. നടൻ ദിലീപും പൾസർ സുനിയുമടക്കം കേസിൽ 11 പ്രതികളുണ്ട്. content highlights:actress attack case, CBI court prosecution
from mathrubhumi.latestnews.rssfeed https://ift.tt/2JsYcPY
via
IFTTT
No comments:
Post a Comment