മലപ്പുറം: വീട്ടിൽ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയെ അയൽവാസി വെട്ടിപരിക്കേൽപിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെങ്ങാട് എടയൂർ റോഡ് നിവാസിയായമനയ്ക്കൽ വീട്ടിൽ ആജിസ അസീസിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനയാഴ്ച ഉച്ചയോടെയാണ് സംഭവം. വസ്ത്രങ്ങൾ അലക്കുന്നതിനിടെ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബഷീർ ആയുധമുപയോഗിച്ച് ആജിസയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടെ ആജിസയുടെ പുറത്തും വെട്ടേറ്റു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു അക്രമം. മരണ വെപ്രാളത്തിൽ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ആജിസയെന്ന് അയൽവാസി പറയുന്നു. വ്യക്തിവൈരാഗ്യമാണ്അക്രമ കാരണമെന്ന് കരുതുന്നു. നിരന്തരമായി ആജിസയെ ഇയാൾ ശല്യപ്പെടുത്താറുണ്ടായിരുന്നു. അതേ സമയം എന്തിനാണ് ഇത്തരത്തിലൊരു അക്രമം നടത്തിയതെന്ന് തനിക്കറിയില്ലെന്ന് ആജിസ പറഞ്ഞു. ഭർത്താവ് ഉപേക്ഷിച്ച ആജിസയോടൊപ്പം ഒമ്പതുവയസ്സുകാരനായ മകൻ മാത്രമാണുള്ളത്. എടയൂർ റോഡിൽ ഫാൻസി കട നടത്തുകയാണ് പ്രതിയായ ബഷീർ. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. content highlights:Young woman hacked by neighbour
from mathrubhumi.latestnews.rssfeed https://ift.tt/2TQhEdG
via
IFTTT
No comments:
Post a Comment