തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിതമായി ഇടംനേടിയത് കെ. മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും. പട്ടികയെ സംഭവബഹുലമാക്കിയത് കെ.വി. തോമസിന് സീറ്റ് നഷ്ടമായതും. 'എ', 'ഐ' ഗ്രൂപ്പുകൾ ആറുവീതം സീറ്റുകൾ പങ്കിട്ട് ഗ്രൂപ്പ് സമവാക്യം സന്തുലിതമാക്കി. അടൂർ പ്രകാശ്, ഷാനിമോൾ ഉസ്മാൻ, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവർ 'ഐ' ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യുന്നു. ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, രമ്യാ ഹരിദാസ്, എം.കെ. രാഘവൻ, ടി. സിദ്ദിഖ് എന്നിവർ 'എ' ഗ്രൂപ്പിനെയും. ശശി തരൂർ ഒരു ഗ്രൂപ്പിലുമില്ല. ടി.എൻ. പ്രതാപന് കൂറ്് വി.എം. സുധീരനോടാണ്. രാജ്മോഹൻ ഉണ്ണിത്താന് മുല്ലപ്പള്ളി രാമചന്ദ്രനോടും. എന്നാൽ, ഇതിനൊന്നും ഗ്രൂപ്പ് മേൽവിലാസമില്ല. കൊടിക്കുന്നിൽ സുരേഷ് 'എ' പക്ഷത്തായിരുന്നെങ്കിലും ഗ്രൂപ്പ് നേതൃത്വവുമായി അകലത്തിലാണ്. കഴിവിനും യോഗ്യതയ്ക്കുമാണ് ഇത്തവണ മുൻതൂക്കം. ഗ്രൂപ്പ് കൂറില്ലാത്തവർക്കും ടിക്കറ്റ് കിട്ടിയത് അതുകൊണ്ടാണ്. യുവനിരയ്ക്കും പരിഗണന കിട്ടി. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യാ ഹരിദാസ്, ടി. സിദ്ദിഖ്, വി.കെ. ശ്രീകണ്ഠൻ എന്നിവർ. കഴിഞ്ഞപ്രാവശ്യത്തെപ്പോലെ സ്ത്രീപ്രാതിനിധ്യം രണ്ട് സീറ്റുകളിലൊതുങ്ങി. പുതുമുഖം രമ്യാ ഹരിദാസ് മാത്രം. എം.എൽ.എ.മാരെ കഴിയുന്നത്ര ഒഴിവാക്കാനായിരുന്നു ആദ്യ തീരുമാനം. ഇടതുമുന്നണി ആറ്് എം.എൽ.എ.മാരെ ഇറക്കിയതോടെ അനിവാര്യമായ മണ്ഡലങ്ങളിൽ എം.എൽ.എ.മാരെ പരീക്ഷിക്കാമെന്ന് കോൺഗ്രസിന് നിലപാടെടുക്കേണ്ടിവന്നു. എറണാകുളത്ത് കെ.വി. തോമസിനെക്കാൾ സാധ്യതയുണ്ടെന്ന സർവേ റിപ്പോർട്ട് ഹൈബിക്ക് അനുകൂലമായി. വടകരയിൽ ഇടതുപക്ഷം പി. ജയരാജനെ ഇറക്കിയപ്പോൾ ശക്തനായ സ്ഥാനാർഥി വേണമെന്ന് കോൺഗ്രസിൽനിന്നും ഘടകകക്ഷികളിൽനിന്നും ആവശ്യമുയർന്നു. ഇത് മുരളീധരന് അവസരമൊരുക്കി. പ്രമുഖനേതാക്കൾ മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചെന്നത് ഇക്കുറി സ്ഥാനാർഥിചർച്ചയെ ശ്രദ്ധേയമാക്കി. ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി. വേണുഗോപാലുമാണ് പിന്മാറിയത്. മൂവർക്കും സംസ്ഥാനത്തെ അടുത്ത യു.ഡി.എഫ്. സർക്കാരിലാണ് കണ്ണെന്ന വ്യഖ്യാനത്തിനും ഇതിടനൽകി. പരസ്യമായ ഗ്രൂപ്പുവഴക്ക് ഇക്കുറിയുണ്ടായില്ല. എങ്കിലും ഗ്രൂപ്പ് നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാട് തർക്കം നാലുദിവസം നീളാനിടയാക്കി. വയനാടിനായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കച്ചമുറുക്കി. രണ്ടുപേരും ഇടയ്ക്കുവെച്ച് ചർച്ച അവസാനിപ്പിക്കുന്നതുവരെ തർക്കം നീണ്ടു. 'ഐ'യുടെ സീറ്റായ വയനാട് സിദ്ദിഖിനായി ഉമ്മൻ ചാണ്ടി പിടിച്ചതാണ് ചർച്ചനീട്ടിയതെന്ന് 'എ' ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. എം.എൽ.എ.മാർ ജയിച്ചാൽ പിന്നീടുവരുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരുന്ന് മത്സരിക്കുന്ന ബുദ്ധിമുട്ട് ചർച്ചയായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തിൽ ആ വഴിക്കുള്ള ആലോചനകൾ മുന്നോട്ടുപോയില്ല. Content highlights:congress group seat allotment details
from mathrubhumi.latestnews.rssfeed https://ift.tt/2CsePoY
via
IFTTT
No comments:
Post a Comment