നീക്കിയത് സ്ത്രീകൾ അന്തസ്സിനായി നടത്തിയ പോരാട്ടത്തെ- മുഖ്യമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 20, 2019

നീക്കിയത് സ്ത്രീകൾ അന്തസ്സിനായി നടത്തിയ പോരാട്ടത്തെ- മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾ അന്തസ്സിനുവേണ്ടി നടത്തിയ പോരാട്ടത്തെ ചരിത്രത്തിൽനിന്നും പുറത്താക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കേന്ദ്ര സിലബസിൽനിന്നും പാഠഭാഗം ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമഗ്രശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പെൺകുട്ടികളുടെ സർഗസംഗമം 'ജ്വാല കനൽക്കൂട്ടം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിയേണ്ട കാര്യങ്ങൾ മറച്ചുവെയ്ക്കുകയാണ്. സ്ത്രീത്വത്തിന്റെ അന്തസ്സ് ഉയർത്താൻ നടത്തിയ പോരാട്ടമാണ് ഒഴിവാക്കിയത്. സ്ത്രീയെ അടിമയ്ക്കു സമാനമായി അടിച്ചമർത്താൻ ശ്രമിക്കുന്ന സ്ത്രീവിരുദ്ധശക്തികളുടെ ഇടപെടലാണ് പാഠഭാഗങ്ങൾ ഒഴിവാക്കിയതിനു പിന്നിൽ. തങ്ങൾക്ക് അസുഖകരമായ ചിലഭാഗങ്ങൾ അടങ്ങിയിട്ടുണ്ടെന്നതാണ് പാഠഭാഗങ്ങൾ ഒഴിവാക്കാൻ കാരണം. സ്ത്രീകളുടെ പോരാട്ടങ്ങൾ ചരിത്രത്തിൽ എവിടെയും ഉണ്ടായിട്ടില്ലെന്നു വരുത്തിത്തീർക്കുകയാണ് ഉദ്ദേശം- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 14 ജില്ലകളിലെ പൊതുവിദ്യാലയങ്ങളിൽനിന്നുള്ള 420 പെൺകുട്ടികളാണ് ദ്വിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്. നവകേരള മിഷൻ കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ ഡയറക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ, സി-ആപ്റ്റ് ഡയറക്ടർ ഡോ. ജയപ്രസാദ്, പ്ലാനിങ് ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, നാടക പ്രവർത്തക ശൈലജ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ, ഡോ. സി.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. Content highlights:CBSE Removed the Historical struggleof Womens dignity says CM Pinarayi


from mathrubhumi.latestnews.rssfeed https://ift.tt/2TL5fZb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages