കൊല്ലം : ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്. ഓച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടർന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഫെയ്സ്ബുക്കിൽ ഇട്ടതിനാണ് ബിന്ദുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പെൺകുട്ടിയെ തിരിച്ചറിയാൻ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയർ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ ഓച്ചിറ പോലീസ് കേസെടുത്തത്. വ്യാപകപരാതി വന്നതിനെത്തുടർന്ന് ബിന്ദുകൃഷ്ണ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്തവർക്കെതിരേ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2JAof86
via
IFTTT
No comments:
Post a Comment