യൂറോ കപ്പ് യോഗ്യതാ റൗണ്ട്: സ്‌പെയ്‌നിനും ഇറ്റലിക്കും വിജയം - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

demo-image

യൂറോ കപ്പ് യോഗ്യതാ റൗണ്ട്: സ്‌പെയ്‌നിനും ഇറ്റലിക്കും വിജയം

വലൻസിയ: യൂറോ കപ്പിനുള്ള യോഗ്യതാ റൗണ്ടിൽ സ്പെയ്നിനും ഇറ്റലിക്കും വിജയം. എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റലി ഫിൻലഡിനെ തകർത്തപ്പോൾ നോർവേയ്ക്കെതിരേ 2-1നായിരുന്നു സ്പെയ്നിന്റെ വിജയം. അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് യുവന്റസ് യുവതാരം മോയിസ് കീൻ തന്റെ വരവറിയിച്ചു. മത്സരത്തിൽ നിക്കോളോ ബാരെല്ലയും ഇറ്റലിക്കായി സ്കോർ ചെയ്തു. ഏഴാം മിനുട്ടിൽ ബാരെല്ലയുടെ ഗോളിൽ ഇറ്റലി ലീഡെടുത്തു. രണ്ടാം പകുതിയിലാണ് 19 കാരനായ മോയിസ് കീനിന്റെ ഗോൾ പിറന്നത്. ലാസിയോ താരം ഇമ്മൊബിലിന്റെ പാസ്സിൽ നിന്നായിരുന്നു കീനിന്റെ ഗോൾ. ഇതോടു അസൂറികൾക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി കീൻ. ഇറ്റലിയിലെ ടോപ്പ് സ്കോറർ ആയ 36-കാരനായ സ്ട്രൈക്കർ ഫാബിയോ കാഗ്ലിയാരെല്ല ഒൻപത് വർഷങ്ങൾക്ക് ശേഷം അസൂറികൾക്ക് വേണ്ടി കളത്തിൽ ഇറങ്ങി. അതേസമയം സ്പെയ്നിനായി റോഡ്രിഗോയും സെർജിയോ റാമോസും ലക്ഷ്യം കണ്ടു. 16-ാം മിനിറ്റിൽ റോഡിഗ്രോയുടെ ഗോളിലൂടെ സ്പെയിൻ ലീഡെടുത്തു. 65-ാം മിനിറ്റിൽ ജോഷ്വാ കിങ്ങിന്റെ പെനാൽറ്റിയിൽ നോർവേ സ്പാനിഷ് പടയെ ഒപ്പം പിടിച്ചു. എന്നാൽ 71-ാം മിനിറ്റിൽ സ്പെയ്നിന് പെനാൽറ്റിയുടെ രൂപത്തിൽ വിജയഗോൾ വരികയായിരുന്നു. റയൽ മാഡ്രിഡ് താരം സെർജിയോ റാമോസ് ആയിരുന്നു ഗോൾ സ്കോറർ. Content Highlights: Euro Cup Qualifiers Spain and Italy Win
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2HByIOH
via IFTTT

No comments:

Post a Comment

Post Bottom Ad

Pages