തിരുവനന്തപുരം:കേരളത്തിൽ വന്ന്ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ ബിജെപിയല്ല ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശം കോൺഗ്രസ്സ് രാജ്യത്തിന് നൽകുകയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ.വയനാട്ടിൽ വന്ന് രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇടതുപക്ഷത്തോടാണ്. ഇതിലൂടെ ദേശീയ തലത്തിൽ എന്ത് സന്ദേശമാണ് കോൺഗ്രസ്സ് നൽകുന്നതെന്നുംമുഖ്യമന്ത്രി ചോദിച്ചു. "ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് പ്രധാനമാണ്. ബിജെപിക്കെതിരേയുള്ള ശക്തമായ നീക്കമാണ് രാജ്യത്തെ മതനിരപേക്ഷതയിൽ ഉറച്ച് നിൽക്കുന്ന പാർട്ടികൾ കൈക്കൊള്ളുന്നത്. ഉത്തർപ്രദേശിലെ പ്രധാന ശക്തി ബിഎസ്പിയും എസ്പിയുമാണ്. അമേഠിയടക്കമുള്ള രണ്ട്സീറ്റുകൾ യുപിയിലെ ഏറ്റവും പ്രധാന ശക്തിയായ എസ്പിയും ബിഎസ്പിയും കോൺഗ്രസ്സിനായി മാറ്റിവെച്ചിട്ടുണ്ട്. അതവരുടെ മഹത്വം. രാഹുൽ ഗാന്ധികേരളത്തിലേക്ക് വരുമ്പോൾ കേരളത്തിലെ പ്രധാന ശക്തിയേത്. കേരളത്തിലെ പ്രധാന ശക്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. കേരളത്തിൽ ബിജെപിയോട് മത്സരിക്കനല്ല രാഹുൽ ഗാന്ധിവരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് മത്സരിക്കാനാണ് വരുന്നത്. ഈ നില ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് കോൺഗ്രസ്സ് സ്വയം ആലോചിക്കേണ്ട കാര്യമാണ്",പിണറായി വിജയൻ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ഇടതുപക്ഷ സ്ഥാനാർഥിയെ പിൻവലിക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നത് തിരഞ്ഞെടുപ്പിന് ശേഷമല്ലേ തീരുമാനിക്കാനാവൂ എന്ന്മുഖ്യമന്ത്രി മറുപടി പറഞ്ഞു. content highlights:Pinarayi Vijayan on Rahul gandhi candidateship in Wayanad
from mathrubhumi.latestnews.rssfeed https://ift.tt/2WjapZm
via
IFTTT
No comments:
Post a Comment