ബുദ്ധിമുട്ടുള്ള സീറ്റില്‍ മത്സരിക്കണമെന്ന് കമല്‍നാഥ്; ഭോപ്പാലില്‍ മത്സരിക്കുമെന്ന് ദിഗ്‌വിജയ് സിങ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

ബുദ്ധിമുട്ടുള്ള സീറ്റില്‍ മത്സരിക്കണമെന്ന് കമല്‍നാഥ്; ഭോപ്പാലില്‍ മത്സരിക്കുമെന്ന് ദിഗ്‌വിജയ് സിങ്

ന്യൂഡൽഹി: ജയിക്കാൻ ബുദ്ധിമുട്ടുള്ള സീറ്റ് തിരഞ്ഞെടുക്കണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വെല്ലുവിളി സ്വീകരിച്ച് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. താൻ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുക ഭോപ്പാലിൽ നിന്നായിരിക്കുമെന്ന് ദിഗ്വിജയ് സിങ് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോൺഗ്രസ് ജയിക്കാത്ത ബി.ജെ.പി കോട്ടയാണ് ഭോപ്പാൽ. അദ്ദേഹം എന്നോട് മണ്ഡലം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ഭോപ്പാലിൽ നിന്ന് മത്സരിക്കാനാണ് ഞാൻ പറഞ്ഞത് -മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ദിഗ്വിജയ് സിങ് ഭോപ്പാലിൽ നിന്ന് മത്സരിക്കുമെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു കമൽനാഥിന്റെ പ്രതികരണം. 1984ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന ശങ്കർ ദയാൽ ശർമയാണ് ഭോപ്പാലിൽ നിന്ന് അവസാനം വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി. പിന്നീടിങ്ങോട്ട് ഒരു കോൺഗ്രസ് സ്ഥാനാർഥി പോലും ഭോപ്പാലിൽ നിന്ന് വിജയിച്ചുകയറിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ കമലും ദിഗ്വിജയ് സിങും അത്ര സുഖത്തിലായിരുന്നില്ല. നേരത്തെ തന്റെ നേതാവ് രാഹുൽ ഗാന്ധി പറയുന്ന ഏത് സീറ്റിലും മത്സരിക്കാൻതയ്യാറാണെന്ന് ദിഗ്വിജയ് സിങ് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദിഗ്വിജയ് സിങ് സംസ്ഥാനത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള സീറ്റിൽ മത്സരിക്കണമെന്നായിരുന്നു ശനിയാഴ്ച കമൽനാഥ് പറഞ്ഞത്. കോൺഗ്രസ് 30-35 വർഷങ്ങളായി ജയിക്കാത്ത ചില സീറ്റുകൾ സംസ്ഥാനത്തുണ്ടെന്നും കമൽനാഥ് പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് കമൽനാഥ് ചിന്തിച്ചതിൽ തനിക്ക് നന്ദിയുണ്ടെന്നായിരുന്നു പരിഹാസ രൂപേണെ ദിഗ്വിജയ് സിങിന്റെ മറുപടി. ആകെ 29 മണ്ഡലങ്ങളുള്ള മധ്യപ്രദേശിൽ 27 സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ വിജയം ലോക്സഭയിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. content highlights: Digvijaya Singh, Kamal Nath, Madhya Pradesh, Bhopal, Congress, BJP


from mathrubhumi.latestnews.rssfeed https://ift.tt/2CxJ7Xw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages