ചെന്നൈ: ചെപ്പോക്കിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ചെന്നൈ സൂപ്പർ കിങ്സിന് വിജയത്തുടക്കം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ഏഴു വിക്കറ്റിന് തകർത്താണ് നിലവിലെ ചാമ്പ്യൻമാർ വരവറിയിച്ചത്. 71 റൺസെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 14 പന്ത് ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. 10 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാകാത്ത അവസ്ഥയിൽ ഓപ്പണർ ഷെയ്ൻ വാട്സണെ ചാഹൽ പുറത്താക്കിയെങ്കിലും പിന്നീട് ചെന്നൈ തിരിച്ചുവരികയായിരുന്നു. രണ്ടാം വിക്കറ്റിൽ അമ്പാട്ടി റായുഡുവും സുരേഷ് റെയ്നയും ചേർന്ന് 32 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 റൺസെടുത്ത റെയ്നയെ പുറത്താക്കി മോയിൻ അലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 28 റൺസടിച്ച റായുഡുവിനെ സിറാജ് തിരിച്ചയച്ചു.13 റൺസോടെ കേദർ ജാദവും ആറു റൺസോടെ രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. നേരത്തെ ചെന്നൈയുടെ സ്പിൻ ബൗളിങ്ങിന് മുന്നിൽ കളിമറന്ന ബാംഗ്ലൂർ 17.1 ഓവറിൽ 70 റൺസിന് എല്ലാവരും പുറത്തായി. ഹർഭജൻ സിങ്ങും ഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തപ്പോൾ അവസാന വിക്കറ്റ് ബ്രാവോ വീഴ്ത്തി. 29 റൺസെടുത്ത പാർഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. ബാക്കി ഒരൊറ്റ ബാറ്റ്സ്മാൻമാരും രണ്ടക്കം കണ്ടില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് സ്കോർ ബോർഡിൽ 16 റൺസെത്തിയപ്പോഴേക്കും കോലിയെ നഷ്ടമായി. കോലിയെ ഭാജി രവീന്ദ്ര ജഡേജയുടെ കൈയിലെത്തിച്ചു. മോയിൻ അലിയെ ഹർഭജൻ റിട്ടേൺ ക്യാച്ചെടുക്കുകയായിരുന്നു. ഡിവില്ലിയേഴ്സിന് ജഡേജയുടെ ക്യാച്ചിൽ ക്രീസ് വിടാനായിരുന്നു വിധി. ഐ.പി.എല്ലിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹെറ്റ്മെയർ നേരിട്ട രണ്ടാം പന്തിൽ റൺഔട്ടായി. റെയ്നയുടെ ത്രോയിൽ ധോനി കുറ്റി തെറിപ്പിക്കുകയായിരുന്നു. അടുത്ത ഊഴം ഇമ്രാൻ താഹിറിന്റേതായിരുന്നു. രണ്ട് റൺസെടുത്ത ശിവൻ ധൂപായിരുന്നു താഹിറിന്റെ ആദ്യ ഇര. പിന്നാലെ നാല് റൺസുമായി ക്രീസിലുണ്ടായിരുന്ന ഗ്രാന്ദ്ഹോമിനെ ജഡേജ, ധോനിയുടെ കൈയിലെത്തിച്ചു. ആറു റൺസിന്റെ ഗ്യാപ്പിൽ നവദീപ് സയ്നിയേയും (2) യുസ്വേന്ദ്ര ചാഹലിനേയും (4) ഇമ്രാൻ താഹിർ മടക്കി. ഒരു റണ്ണെടുത്ത ഉമേഷ് യാദവിനെ ജഡേജ ക്ലീൻ ബൗൾഡാക്കി. 29 റൺസുമായി ചെറുത്തുനിൽപ്പ് നടത്തിയ പാർത്ഥിവ് പട്ടേലിനെ പുറത്താക്കി ബ്രാവോ ബാംഗ്ലൂരിന്റെ ഇന്നിങ്സിന് കർട്ടനിട്ടു. RCB XI: Virat Kohli (capt), Parthiv Patel (wk), Moeen Ali, Shimron Hetmyer, AB de Villiers, Shivam Dube, Colin de Grandhomme, Umesh Yadav, Yuzvendra Chahal, Mohammad Siraj, Navdeep Saini CSK XI: Ambati Rayudu, Shane Watson, Suresh Raina, MS Dhoni* (capt, wk), Kedar Jadhav, Ravindra Jadeja, Dwayne Bravo, Deepak Chahar, Shardul Thakur, Harbhajan Singh, Imran Tahir ontent Highlights: IPL 2019 Cricket Chennai Super Kings vs Royal Challengers Bangalore
from mathrubhumi.latestnews.rssfeed https://ift.tt/2Yk1ngb
via
IFTTT
No comments:
Post a Comment