ദൂരദർശന്റെപഴയ അവതരണസംഗീതത്തിന് ബ്രേക്ക് ഡാൻസിലൂടെ ദൃശ്യാവിഷ്കരണം നടത്തി സോഷ്യൽമീഡിയയിൽ പുതിയ ബ്രേക്ക് ഉണ്ടാക്കിയിരിക്കുകയാണ് വൈശാഖ് നായർ എന്ന ചെറുപ്പക്കാരൻ. കാഴ്ചക്കാരനെ അമ്പരിപ്പിക്കുന്നതാണ് കൃത്യതയും ഊർജസ്വലതയും നിറഞ്ഞ വൈശാഖിന്റെ നൃത്തചലനങ്ങൾ. Doordarshan would not hv imagined this in their wildest dreams !! 😂 pic.twitter.com/epJ86aVssE — (•ิ_•ิ) Silk (@Ya5Ne) March 4, 2019 Silk@Ya5Ne എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവന്ന ഡാൻസിന്റെ ടിക് ടോക് വീഡിയോ ഇതിനോടകം തന്നെ വൻ ഹിറ്റായിക്കഴിഞ്ഞു. തങ്ങളുടെ അവതരണഗാനത്തിന് ഇത്തരത്തിലൊരു ആവിഷ്കാരം ദൂരദർശന്റെ വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടായിട്ടുണ്ടാവില്ലെന്ന് വീഡിയോ പങ്കുവെച്ച് ട്വിറ്റർ അക്കൗണ്ട് ഉടമ ട്വീറ്റ് ചെയ്തു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ തന്റെ സ്കൂളിലെ വൈശാഖ് നായർ ആണ് ഇതെന്ന് പരിചയപ്പെടുത്തി യോഗേഷ് ജുംജുംവാല എന്നയാൾ എത്തിയതോടെ വൈശാഖ് വൈറലായി പേരും വൈറലായി. This guy is from my school !! His names Vaishakh Nair.. Lol.. I dont think he has enough idea.. how he has broken the internet ! 😂 — Yogesh Jhunjhunwala (@jhun_yogesh) March 5, 2019 ട്വിറ്ററിലൂടെ വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ലൈക്കുകളും റീട്വീറ്റുകളുമായി സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി മാറിക്കഴിഞ്ഞു. Also this pic.twitter.com/lydcHOkRrI — Aniket1897 (@aniket1897) March 5, 2019 വൈശാഖിന്റെ നൃത്തത്തിന് ആവോളം പ്രശംസയും ലഭിച്ചു കഴിഞ്ഞു. ജനറേറ്ററിന്റെ ശബ്ദത്തിനൊപ്പം പോലും ഈ ചെറുപ്പക്കാരന് ചുവട് വെയ്ക്കാനാവുമെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ടിക് ടോകിലൂടെ നല്ല ഒരു വീഡിയോ വന്നല്ലോ എന്നാണ് ഒരു വിദ്വാന്റെ കമന്റ്. pic.twitter.com/uLWSGPL3J7 — Malay Mitra (@MalayMi07748764) March 5, 2019 എന്നാൽ കുട്ടിക്കാലത്തെ മനോഹരമായ ദൂരദർശൻ ഓർമകളെ വൈശാഖിന്റെ ബ്രേക്ക് ഡാൻസ് മങ്ങലേൽപിച്ചു എന്ന് ഒരാൾ വിമർശിച്ചു. എന്തായാലും വൈശാഖിന്റെ വീഡിയോ ദൂരദർശൻ അധികൃതർക്കും ഇഷ്ടമായി. ദൂരദദർശന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു. screengrab from twitter Doordarshan National
from mathrubhumi.latestnews.rssfeed https://ift.tt/2NLiIK4
via
IFTTT
No comments:
Post a Comment