മെൽബൺ: ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32കാരിയുടെ മൃതദേഹമാണ് സ്യൂട്കെയ്സിനുള്ളിലാക്കിയ നിലയിൽ കാറിനുള്ളിൽനിന്ന് കണ്ടെത്തിയത്. സിഡ്നിയുടെ കിഴക്കൻ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ എന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് പറഞ്ഞു. പ്രീതി റെഡ്ഡിയെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായിരുന്നു. ജോർജ് സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച ഇവരുടെ കാർ റോഡരികിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്കെയ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. ഒരു കോൺഫറൻസിൽ പങ്കെടുക്കുന്നതിനായാണ് പ്രീതി റെഡ്ഡി ഇവിടെയെത്തിയതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവർ വീട്ടുകാരുമായി ഒടുവിൽ ഫോണിൽ ബന്ധപ്പെട്ടത്. വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞെങ്കിലും കാണാത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. ഇതിനിടെ, പ്രീതി റെഡ്ഡിയുടെ മുൻ കാമുകനെ റോഡപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതിയും ഇയാളും മാർക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായാറാഴ്ച വരെ താമസിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രീതി റെഡ്ഡിയുടെ തിരോധാനവും മരണവും ഒട്ടേറെ ദുരൂഹതകളുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ന്യൂ സൗത്ത് വെയിൽസ് പോലീസ് വ്യക്തമാക്കി. Content Highlights:Indian Dentists Body Found In Suitcase, Sydney, Indian dentist murdered, Australia
from mathrubhumi.latestnews.rssfeed https://ift.tt/2IQvTuy
via
IFTTT
No comments:
Post a Comment