'ആ വിക്കറ്റ് സ്വാഭാവികമായി സംഭവിച്ചതാണ്, ഒന്നും പ്ലാന്‍ ചെയ്തതല്ല'- അശ്വിന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, March 26, 2019

'ആ വിക്കറ്റ് സ്വാഭാവികമായി സംഭവിച്ചതാണ്, ഒന്നും പ്ലാന്‍ ചെയ്തതല്ല'- അശ്വിന്‍

ജയ്പുർ: ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ ആർ.അശ്വിൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വിജയിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അശ്വിൻ. ആ റൺ ഔട്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും പന്തെറിയും മുമ്പെ ബട്ലർ ക്രീസ് വിട്ടെന്നും അശ്വിൻ വ്യക്തമാക്കുന്നു. അത് എന്റെ അവസരമായിരുന്നു. ഞാൻ ക്രീസിൽ പോലുമായിരുന്നില്ല. ബട്ലർ ബൗളറായ എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു. ഒന്നും നോക്കാതെ ക്രീസിൽ നിന്ന് കയറുകയാണ് ചെയ്തത്. ഞാൻ അത് നേരത്തെ പ്ലാൻ ചെയ്തത് ഒന്നും അല്ല. മത്സരത്തിന്റെ നിയമാവലിയിൽ അങ്ങനെ ഒരു വിക്കറ്റുണ്ട്. ഇക്കാര്യത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് പറഞ്ഞ് വിമർശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഐ.സി.സിയുടെ നിയമാവലിയിൽ ഒരു നിയമമുണ്ടെങ്കിൽ അത് നിയമം തന്നെയാണ്. അശ്വിൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റുന്നതാണ്. അതുകൊണ്ടുതന്നെ ബാറ്റ്സ്മാൻമാർ എപ്പോഴും ജാഗരൂകരായിരിക്കണം. അശ്വിൻ കൂട്ടിച്ചേർത്തു. അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാനില്ല എന്നായിരുന്നു രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ പ്രതികരണം. ഈ സംഭവത്തെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്ത് മുന്നോട്ടു പോകാനാണ് ടീമിന്റെ തീരുമാനമെന്നും രഹാനെ വ്യക്തമാക്കി. മികച്ച തുടക്കമാണ് കിട്ടിയത്. 24 പന്തിൽ 39 റൺസ് നേടാനാകും എന്നാണ് കരുതിയത്. ബട്ലറുടേയും ജോഫ്ര ആർച്ചറുടേയും പ്രകടനങ്ങൾ മത്സരത്തിന്റെ നല്ല വശങ്ങളാണ്. രഹാനെ പറയുന്നു. Content Highlighter: Ashwin mankads Buttler says it was instinctive


from mathrubhumi.latestnews.rssfeed https://ift.tt/2OpIxjs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages