ജയ്പുർ: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനുൾപ്പെടെയുള്ള 'വലിയ സാമ്പത്തിക ശാസ്ത്രജ്ഞരു'മായി ചർച്ചചെയ്തശേഷമാണ് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തതെന്ന് രാഹുൽ ഗാന്ധി. ജയ്പുരിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നല്ല ആശയമായിരുന്നെങ്കിലും അത് വാക്കിലൊതുങ്ങി. എന്നാൽ, ഞങ്ങളുടെ പ്രഖ്യാപനം യാഥാർഥ്യമാകുന്നതിന് ആറുമാസം മുന്പുതന്നെ അതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗങ്ങൾ നടത്താതെയും ആരോടും പറയാതെയും ലോകത്തെതന്നെ വലിയ സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിക്കുകയാണ് പാർട്ടി ചെയ്തത്” -രാഹുൽ പറഞ്ഞു. Content Highlights:rahul gandhi says he consulted raghuram rajan on nyay scheme
from mathrubhumi.latestnews.rssfeed https://ift.tt/2CQgKEn
via
IFTTT
No comments:
Post a Comment