പാലക്കാട്: സി.പി.എം ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി യുവതി. മണ്ണൂർ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിനിടെയാണ് കുഞ്ഞിന്റെ അമ്മയായ യുവതിയുടെ വെളിപ്പെടുത്തൽ. ചെർപ്പുളശ്ശേരിയിലെ പാർട്ടി ഓഫീസിൽ വെച്ച് യുവജനസംഘടനാ പ്രവർത്തകൻ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരുവരും സ്വകാര്യ കോളേജിൽ പഠിക്കുമ്പോൾ കോളേജ് മാഗസിൻ തയ്യാറാക്കാൻ പാർട്ടി ഓഫീസിലെ മുറിയിലെത്തിയെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഫെബ്രുവരി 16 നാണ് മണ്ണൂർ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്നാണ് യുവതി പീഡനം നടന്നതായി മൊഴി നൽകിയത്. എന്നാൽ പരാതിയെക്കുറിച്ച് അറിയില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നുമാണ് സി.പി.എം പറയുന്നത്. content highlights:woman, cpm party office,rape,cherpulassery
from mathrubhumi.latestnews.rssfeed https://ift.tt/2FfYDba
via
IFTTT
No comments:
Post a Comment