കോഴിക്കോട്: വയനാട്ടിലും വടകരയിലും കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ട് മണ്ഡലത്തിലും സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഓരോദിവസവും പുതിയ പേരുകൾ മാറിവരുന്നുവെന്ന് എം.എം. മണി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി പറയുന്നു. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്തകളും ചർച്ചകളും സജീവമാകുന്നതിനിടെയാണ് എം.എം. മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. നേരത്തെ ടി. സിദ്ദിഖ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ആരംഭിച്ചിരുന്നുവെങ്കിലും രാഹുൽ ഗാന്ധിക്ക് വേണ്ടി പിന്മാറുമെന്ന് അറിയിച്ചിരുന്നു. വടകരയിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും കെ. മുരളീധരൻ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. എം.എം. മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം കാലമിനിയുമുരുളും.. വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയൊരോതളിരിനും പൂ വരും കായ് വരും അപ്പോഴാരെന്നും ആരെന്നും ആർക്കറിയാം.. (വയനാടിനെയും വടകരെയും കുറിച്ചല്ല) Content Highlights:MM Mani mocking congress on delaying to announce candidates for wayanad and vatakara
from mathrubhumi.latestnews.rssfeed https://ift.tt/2TzwgJY
via
IFTTT
No comments:
Post a Comment