ന്യൂഡൽഹി: പുൽവാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചതിൽ താൻ മാത്രമല്ല ബിജെപി നേതാവുമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ്സ്നേതാവ് ദിഗ്വിജയ് സിങ്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പുൽവാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും അതേ കുറിച്ച് മോദിക്കെന്താണ് പറയാനുള്ളതെന്നും ദിഗ്വിജയ് സിങ് ചോദിച്ചു. പുൽവാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ദിഗ്വിജയ് സിങ്പ്രധാനമന്ത്രിയിൽ നിന്നും മറ്റ് കേന്ദ്ര മന്ത്രിമാരിൽ നിന്നും വൻ വിമർശനം നേരിട്ടിരുന്നു. "പുൽവാമ അപകടത്തിനുംവ്യോമസേനയുടെ തിരിച്ചടിക്കും ശേഷം അന്താരാഷ്ട്ര മാധ്യങ്ങൾ ചില സംശയങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. മാത്രമല്ല അത് സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്" എന്നായിരുന്നു ദിഗ്വിജയ് സിങിന്റെ ട്വീറ്റ്. ഇതിൽ പുൽവാമ ഭീകരാക്രമണത്തെ പുൽവാമ അപകടമെന്ന് പറഞ്ഞതാണ് ബിജെപി മന്ത്രിമാരെയും പ്രധാനമന്ത്രിയയെും ചൊടിപ്പിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റ് നൽകുകയും ബിൻ ലാദനെ സമാധാനത്തിന്റെ വക്താവായി ചിത്രീകരിക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ന് പുൽവാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി ദിഗിവിജയ് സിങിനെ പരിഹസിച്ചത്. എന്നാൽ മോദിജിയുടെ തന്നെ മന്ത്രി പുൽവാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. അതേ കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് ദിഗ്വിജയ് സിങ് ബിജെപി ആരോപണങ്ങളെ പ്രതിരോധിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത് . "ഞാൻ പുൽവാമ ഭീകരാക്രമണത്തെ അപകടമെന്ന് പറഞ്ഞപ്പോൾ മൂന്ന് കേന്ദ്രമന്ത്രിമാർ എന്നെ പാകിസ്താനെ പിന്തുണക്കുന്നയാളായി ചിത്രീകരിച്ചു. ദയവു ചെയ്ത് യുപിയിലെ ബിജെപി ഉപമുഖ്യമന്ത്രി കേശവ് ദേവ് മൗര്യയുടെ പ്രസ്താവന ശ്രദ്ധിക്കണം". എന്നാണ് ദിഗ്വിജയ് സിങ് ഏറ്റവും ഒടുവിൽ ട്വീറ്റ് ചെയ്തത്. पुलवामा आतंकी हमले को मैंने “दुर्घटना” कह दिया तो मोदी जी से ले कर ३ केंद्रीय मंत्री जी मुझे पाकिस्तान समर्थक बताने में जुट गये। उत्तर प्रदेश में भाजपा के उप मुख्य मंत्री जी केशव देव मौर्य जी का बयान कृपया सुनें। मोदी जी व उनके मंत्रीगण मौर्य जी के बारे में कुछ कहना चाहेंगे? — digvijaya singh (@digvijaya_28) March 6, 2019 പുൽവാവ ഭീകരാക്രമണത്തെ അപകടമെന്ന് കേശവ് പ്രസാദ് മൗര്യ വിശേഷിപ്പിക്കുന്നത് വീഡിയോയിൽ കാണാം. उत्तर प्रदेश के उपमुख्यमंत्री @kpmaurya1 ने भी #पुलवामा हमले को सुरक्षा में चूक नहीं "दुर्घटना" कहा है। भक्तों इनको देशद्रोही कब घोषित कर रहे हो? या सेना के नाम पर केवल चुनावी रोटियां सेंकनी है? @brajeshabpnews @jarariya91 @AdityaMenon22 @shahnawazk @anandrai177 pic.twitter.com/FYTQzMnuN5 — Anshul Trivedi (@anshultrivedi47) March 5, 2019 content highlights: Digvijay singh and Maurya mentioning Pulwama attack as accident
from mathrubhumi.latestnews.rssfeed https://ift.tt/2EDIuMt
via
IFTTT
No comments:
Post a Comment