മോദി കള്ളങ്ങള്‍ പറയുന്നു, മമത വാഗ്ദാനങ്ങള്‍ ലംഘിക്കുന്നു- ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

മോദി കള്ളങ്ങള്‍ പറയുന്നു, മമത വാഗ്ദാനങ്ങള്‍ ലംഘിക്കുന്നു- ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും ഒരേസമയം ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി കള്ളങ്ങൾ പറയുന്ന ആളും മമത വാഗ്ദാനങ്ങൾ പാലിക്കാത്തയാളുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വടക്കൻ മാൽഡയിലെ ചഞ്ചലിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ യുവാക്കൾക്ക് ജോലിയോ കർഷകർക്ക്സഹായങ്ങളോ ഈ സർക്കാരുകളിൽനിന്ന് ലഭിച്ചിട്ടുണ്ടോ? പ്രധാനമന്ത്രി ഒരു വശത്ത് കള്ളങ്ങൾ പറയുമ്പോൾ, മുഖ്യമന്ത്രി വാഗ്ദാനങ്ങൾ ലംഘിക്കുന്നു.ഒരിക്കലും ജനങ്ങൾക്ക് ഗുണകരമായി ഒന്നും സംഭവിക്കുന്നില്ല- രാഹുൽ ഗാന്ധി പറഞ്ഞു. ബംഗാളിൽ ഭരണം നടത്തുന്നത് ഒരേയൊരാളാണ്. മുഖ്യമന്ത്രി മമത മറ്റാരുടെയെങ്കിലും അഭിപ്രായം ആരായുകയോ നിർദേശങ്ങൾ സ്വീകരിക്കുകയോ ചെയ്യാറില്ല. തന്നിഷ്ടത്തിന് കാര്യങ്ങൾ ചെയ്യുന്ന മുഖ്യമന്ത്രിയാണ് മമതയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മമതാ ബാനർജി സർക്കാരിന്റെ ഭരണം മുൻപുണ്ടായിരുന്ന ഇടത് ഭരണത്തേക്കാൾ ഒട്ടും മെച്ചമല്ല. സിപിഎമ്മുകാർ അധികാരത്തിലിരുന്നപ്പോൾ സംഭവിച്ചതുപോലുള്ള അതിക്രമങ്ങൾ മമതാ ബാനർജിയുടെ ഭരണത്തിൻകീഴിലും നടക്കുന്നു- രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിൽനിന്ന് തൃണമൂൽ പാർട്ടിയിലേയ്ക്ക് ചേക്കേറിയ നോർത്ത് ബംഗാൾ എംപി മൗസം ബേനസീർ നൂറിനെതിരെയും രാഹുൽ ഗാന്ധി കടുത്ത വിമർശനമുന്നയിച്ചു. കോൺഗ്രസിനെ വഞ്ചിച്ച ആളെ ഈ തിരഞ്ഞെടുപ്പ് കാലത്ത് നാം മറക്കരുത്. ഒരാൾക്കും വഞ്ചനയിലൂടെ നിലനിൽക്കാനാവില്ലെന്ന കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. Content Highlights:Rahul Gandhi, Narendra Modi, Mamata Banerjee, BJP, Congress, Lok Sabha Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2OliJF7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages