പത്ത് വര്‍ഷംകൊണ്ട് രാഹുല്‍ഗാന്ധിയുടെ ആസ്തി 9 കോടിയായതെങ്ങനെ? ഉറവിടം വെളിപ്പെടുത്തണമെന്ന് ബി.ജെ.പി. - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

പത്ത് വര്‍ഷംകൊണ്ട് രാഹുല്‍ഗാന്ധിയുടെ ആസ്തി 9 കോടിയായതെങ്ങനെ? ഉറവിടം വെളിപ്പെടുത്തണമെന്ന് ബി.ജെ.പി.

ന്യൂഡൽഹി:രാഹുൽ ഗാന്ധിയുടെ ആസ്തി വർധിച്ചതിനുള്ളഉറവിടം വെളിപ്പെടുത്താൻവെല്ലുവിളിയുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.2004-ൽ 55 ലക്ഷം രൂപയായിരുന്നു രാഹുൽ ഗാന്ധിയുടെ ആസ്തി. എന്നാൽ വെറുമൊരു എം.പി. ആയ രാഹുൽ ഗാന്ധിക്ക്2014 ആയപ്പോഴേയ്ക്കുംഒൻപത് കോടിയുടെ ആസ്തി എങ്ങനെയുണ്ടായി എന്ന്വിശദീകരിക്കണമെന്ന്രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. വെറുമൊരു പാർലമെന്റ് അംഗമായ രാഹുൽ ഗാന്ധിക്ക്2004-ലെ വരുമാനത്തിൽ നിന്ന് 2014-ൽ എത്തിയപ്പോൾ ആസ്തി വർധിച്ചതെങ്ങനെയെന്ന്വ്യക്തമാക്കണമെന്ന് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.ബി.ജെ.പി.ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിലെ ഒരു എം.പി.ക്ക് ലഭിക്കുന്ന ശമ്പളമല്ലാതെ രാഹുൽഗാന്ധിക്ക് മറ്റ് വരുമാനമാർഗങ്ങളൊന്നുമില്ല. 2004 ലെ തിരഞ്ഞെടുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ആസ്തി55,38,123 രൂപയാണ്.പിന്നീട് 2009 ൽ ഇത് രണ്ട് കോടിയും 2014 ൽ ഇത് ഒൻപത് കോടിയുമായി. 55 ലക്ഷത്തിൽ നിന്ന് എങ്ങനെയാണ് താങ്കളുടെ ആസ്തി ഒൻപത് കോടിയായത് എന്ന് ഞങ്ങൾക്ക് അറിയണമെന്നുണ്ട്.- രവിശങ്കർ പ്രസാദ് പറഞ്ഞു. RS Prasad: Rahul Gandhi is an MP, his source of income is salary, theres no other clear source. In 2004 election affidavit, he declared his wealth to be ₹55,38,123, it came to ₹2 cr in 2009 & to ₹9 cr in 2014; we would like to know how your asset grew to ₹9 cr from ₹55 lakh pic.twitter.com/LY7hV7FONx — ANI (@ANI) March 23, 2019 Content Highlights:Rahul Gandhi just an MP, should explain how his wealth rose from 55 lakh to 9 crore in 10 years BJP


from mathrubhumi.latestnews.rssfeed https://ift.tt/2upyMZd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages