ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്ര മന്ത്രി വി.കെ സിങ്. ഭീകരർ മരണപ്പെട്ടതിനുള്ളതെളിവുകൾ സംബന്ധിച്ച ചോദ്യങ്ങളെ കൊതുകിനെ കൊല്ലുന്നതിനോട് ഉപമിച്ചാണ് വി.കെ സിങിന്റെ പരിഹാസം. പുലർച്ച മൂന്നരയ്ക്ക് അവിടെ നിറയെ കൊതുകുകളുണ്ടായിരുന്നു. ഞാൻ ഹിറ്റ് സ്പ്രേ ഉപയോഗിച്ച് അവയെ കൊന്നു. ഇനി ഉറങ്ങണോ അതോ കൊന്ന കൊതുകുകളുടെ കണക്കെടുക്കണോ?- വി.കെ സിങ് ട്വീറ്റ് ചെയ്തു. പൊതുവെ പറയുന്നു എന്ന് അർത്ഥം വരുന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു വി.കെ സിങ്ങിന്റെ ട്വീറ്റ്. നേരത്തെ ബാലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോൺഗ്രസിന്റെ നിലപാടിനെ സമയം നഷ്ടപ്പെടുത്തുന്ന വ്യായാമം എന്ന് പറഞ്ഞ് വി.കെ സിങ് തള്ളിക്കളഞ്ഞിരുന്നു. തെളിവുകൾ തരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ വി.കെ സിങ് 1947 ന് ശേഷമുള്ള ഏതെങ്കിലും യുദ്ധങ്ങളെ കുറിച്ചുള്ള തെളിവുകൾ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ചിരുന്നു. നേരത്തെ വ്യോമാക്രമണത്തിൽ 250 തീവ്രവാദികൾ കൊല്ലപ്പെട്ടു എന്നുള്ള ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ അവകാശവാദത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇത്ര രഹസ്യ സ്വഭാവമുള്ള ഒരു വിവരം ബി.ജെ.പിക്ക് എങ്ങനെ ലഭിച്ചു എന്നതായിരുന്നു പലരുടേയും ചോദ്യം. കൃത്യമായ വിവരം അറിയേണ്ടവർക്ക് പാകിസ്താനിൽ പോയി എണ്ണമെടുത്ത് വരാമെന്നായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് വിഷയത്തിൽ പ്രതികരിച്ചത്. content highlights:VK Singh,balakot air strike,pulwama attack, BJP, congress
from mathrubhumi.latestnews.rssfeed https://ift.tt/2H36uMz
via
IFTTT
No comments:
Post a Comment