മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ യു.എന്‍ രക്ഷാ സമിതിക്ക് കൈമാറി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ യു.എന്‍ രക്ഷാ സമിതിക്ക് കൈമാറി

ന്യൂഡൽഹി: ജെയ്ഷെമുഹമ്മദ് തീവ്രവാദ സംഘടനയുടെ തലവൻ മസൂദ് അസറിനെതിരായ തെളിവുകൾ ഇന്ത്യ ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി അംഗ രാജ്യങ്ങൾക്ക് കൈമാറി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം സുരക്ഷാ സമിതിയിൽ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ഇത് സംബന്ധിച്ച് പ്രമേയത്തിന്മേൽ വിശദീകരണത്തിന് മാർച്ച് 13 വരെ അംഗരാജ്യങ്ങൾക്ക് അവസരമുണ്ട്. ചൈനയുൾപ്പടെ സുരക്ഷാ സമിതിയിലെ അംഗങ്ങൾക്കാണ് ഇന്ത്യ മസൂദ് അസറിനെതിരായ തെളിവുകൾ കൈമാറിയത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഫ്രാൻസ്, അമേരിക്ക, ഇംഗ്ലണ്ട് എന്നീ മൂന്ന് രാജ്യങ്ങൾ സുരക്ഷാ സമിതിയിൽ കൊണ്ടുവന്നിരിക്കുന്നത്. ഈ പ്രമേയത്തിൽ നിലപാട് അറിയിക്കാൻ മാർച്ച് 13 വരെയാണ് സമയം. ഈ സാഹചര്യത്തിലാണ് അംഗരാജ്യങ്ങളെ ഇക്കാര്യം ബോധ്യപ്പെടുന്നതിനായി ഇന്ത്യ തെളിവ് നൽകിയത്. ഈ തെളിവുകളുടെ കൂട്ടത്തിൽ അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നൽകിയ തെളിവുകളുമുണ്ട്. ജമ്മുവിലെ ജെയ്ഷെ ഭീകരവാദികളും പാകിസ്താനിലെ ജെയ്ഷെ ഭീകരവാദികളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പടെയുള്ള തെളിവുകളാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സമിതി ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമേയം കൊണ്ടുവന്ന മൂന്ന് രാജ്യങ്ങൾ പ്രമേയം പാസാകാനുള്ള കാര്യങ്ങൾക്ക് മുൻകെ എടുക്കുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. നേരത്തെ മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാക്കണമെന്ന പ്രമേയത്തെ ചൈന എതിർത്തിരുന്നു. എന്നാൽ ഇപ്പോഴത്തെ തെളിവുകൾ ഉപയോഗിച്ച് ചൈനയുടെ എതിർപ്പിനെ മറികടക്കാനാണ് ഇന്ത്യയുടെ നീക്കം. നേരത്തെ മസൂദ് അസറിനെതിരെ തെളിവുകളില്ല എന്ന വാദം ഉയർത്തിയാണ് ചൈന പ്രമേയത്തെ നേരിട്ടിരുന്നത്. content highlights:India shares evidence on Masood Azhar with UNSC members


from mathrubhumi.latestnews.rssfeed https://ift.tt/2TAEBkI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages