ന്യൂഡൽഹി: പാക് പൗരന്മാരുടെ യുഎസ് വിസ കാലാവധി അഞ്ചു വർഷത്തിൽ നിന്ന്മൂന്നു മാസമാക്കി കുറച്ചതായി റിപ്പോർട്ട്. യുഎസ് വിസയ്ക്കുള്ള പാക് പൗരന്മാരുടെ അപേക്ഷാഫീസ് 160 ഡോളറിൽ നിന്ന് 192 ഡോളറായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. വിസാചട്ടത്തിലും നിരക്കിലും പാക് സർക്കാർ ഭേദഗതി വരുത്തിയതിനെ തുടർന്നാണ് യുഎസ് നടപടിയെന്ന് യുഎസ് എംബസി വക്താവ് വ്യക്തമാക്കി. പാകിസ്താൻ അടുത്തിടെ യുഎസ് പൗരന്മാരുടെ വിസ കാലയളവിൽ കുറവ് വരുത്തുകയും അപേക്ഷാഫീസ് വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് യുഎസ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ തീവ്രവാദികളോട് പാകിസ്താൻ പുലർത്തുന്ന അനുകൂലനിലപാടിൽ പ്രതിഷേധിച്ചാണ് അമേരിക്കൻ നടപടിയെന്നാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2EEBzmc
via
IFTTT
No comments:
Post a Comment