കര്‍ണാടകയില്‍ വ്യാപക റെയ്ഡുമായി ആദായനികുതി വകുപ്പ്; മോദിയുടെ പ്രതികാരമെന്ന് കുമാരസ്വാമി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

കര്‍ണാടകയില്‍ വ്യാപക റെയ്ഡുമായി ആദായനികുതി വകുപ്പ്; മോദിയുടെ പ്രതികാരമെന്ന് കുമാരസ്വാമി

ബെംഗളൂരു: കർണാടക ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതിയിലടക്കം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, കരാറുകാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ വസതികളിലും ഓഫീസുകളിലുമാണ് വ്യാഴാഴ്ച രാവിലെ മുതൽ ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. ബെംഗളൂരു,മാണ്ഡ്യ, മൈസൂരു, ഹാസൻ എന്നിവിടങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്. അതേസമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ് പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സർജിക്കൽ സ്ട്രൈക്ക് നടത്തുകയാണെന്നും ആദായനികുതി ഓഫീസർ ബാലകൃഷ്ണ ഇതിനു കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും സർക്കാർ സംവിധാനങ്ങളെയും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ ഉപദ്രവിക്കുന്നത് സങ്കടകരമാണെന്നും കുമാരസ്വാമി വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ മുതലാണ് മന്ത്രി പുട്ടരാജുവിന്റെ വസതിയിലടക്കം ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുമായി അടുത്തബന്ധമുള്ളവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. എന്നാൽ ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ ഭയക്കുന്നില്ലെന്ന് മന്ത്രി പുട്ടരാജു പ്രതികരിച്ചു. കർണാടകയിലെ ഏതെങ്കിലും ബി.ജെ.പി. നേതാവിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. Content Highlights:income tax raids in karnataka, cm kumaraswamy allegation against pm modi


from mathrubhumi.latestnews.rssfeed https://ift.tt/2UWpXlb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages