രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽമത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നുംമത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ഉമ്മൻ ചാണ്ടി. വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് രാഹുലിന് മാത്രമേ സൂചന നൽകാൻ കഴിയുകയുള്ളുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തമിഴ്നാട്ടിലും കർണാടകത്തിലും രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ കേരളത്തിലും രാഹുൽ മത്സരിക്കണമെന്ന താൽപര്യം താൻ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. അമേഠിയിൽ മത്സരിക്കുന്നതിനോടൊപ്പം രണ്ടാമതൊരിടത്ത് നിന്ന് കൂടി രാഹുൽ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിലെല്ലാവർക്കുമുണ്ട്. എന്നാൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതു വരെ തീരുമാനമായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ ആര് സ്ഥാനാർഥിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വയനാട്ടിൽ ടി സിദ്ദിഖ് കോൺഗ്രസ് സ്ഥാനാർഥിയാകുന്ന കാര്യത്തിലും അവ്യക്തമായ രീതിയിലാണ് ഉമ്മൻചാണ്ടി പ്രതികരിച്ചത്. വയനാട്ടിലെ പാർട്ടി സ്ഥാനാർഥി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണ് ഇത് നൽകുന്ന സൂചന. കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യത്തെക്കുറിച്ച്സൂചന നൽകിയത്. പിന്നീട് കോൺഗ്രസ് നേതാക്കൾ ഇക്കാര്യം തള്ളിപ്പറയുകയും ചെയ്തില്ല. Content Highlights: Oommen Chandi, Rahul Gandhi, Wayanad Constituency


from mathrubhumi.latestnews.rssfeed https://ift.tt/2JJs7Ud
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages