തിരുവനന്തപുരം: കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കർഷകരുടെ എല്ലാ വായ്പകളുടെയും ജപ്തിനടപടികൾ നിർത്തിവെച്ച് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ബാങ്കേഴ്സ് സമിതി അംഗീകരിച്ചു. കർഷകരെടുത്ത കാർഷികേതര വായ്പകൾ അടക്കമുള്ളവയ്ക്കുമേലും മൊറട്ടോറിയം ബാധകമാക്കണമെന്നും സർഫാസി നിയമപ്രകാരമുള്ള നടപടികൾ പാടില്ലെന്നുമുള്ള ആവശ്യങ്ങളും മുഖ്യമന്ത്രി വിളിച്ചുചേർത്തസംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളിൽനിന്നുള്ള വായ്പകൾക്ക് തീരുമാനം ബാധകമായിരിക്കും. കാർഷിക കടാശ്വാസ കമ്മിഷൻ 50,000 രൂപയ്ക്കുമേലുള്ള കുടിശ്ശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരുലക്ഷത്തിൽനിന്ന് രണ്ടുലക്ഷം രൂപയായി ഉയർത്തും. ഇതുവഴി 150 കോടിയുടെ ആനുകൂല്യമാണ് കർഷകർക്ക് ലഭിക്കുക. ഇടുക്കി, വയനാട് ജില്ലകളിൽ കാർഷിക കടാശ്വാസ കമ്മിഷൻ ആനുകൂല്യം 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്ക് ബാധകമാക്കുമെന്ന് ഇന്നലെ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ വ്യക്തമാക്കിയിരുന്നു. മറ്റു ജില്ലകളിൽ 2014 മാർച്ച് 31 വരെയാക്കി. നിലവിൽ ഇടുക്കി, വയനാട് ജില്ലക്കാർക്ക് 2014 മാർച്ച് 31 വരെയും മറ്റുജില്ലകളിൽ 2011 ഒക്ടോബർ 31 വരെയുമായിരുന്നു. കാലവർഷക്കെടുതിയും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും നോട്ട് നിരോധനവും ജി.എസ്.ടി. നടപ്പാക്കിയതും കാർഷികമേഖലയെ ബാധിച്ചിട്ടുണ്ട്. ഇവയ്ക്ക് ദേശീയാടിസ്ഥാനത്തിൽ പരിഹാരമുണ്ടാകാത്തതിനാലാണ് സംസ്ഥാനസർക്കാരിന്റെ പരിമിതികളിൽനിന്ന് ഇടപെടുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. Content Highlights:extends moratorium on farm loans, agriculture loans repayment, farmers suicide
from mathrubhumi.latestnews.rssfeed https://ift.tt/2ThDBCS
via
IFTTT
No comments:
Post a Comment