തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം ഇല്ലെന്ന് സർക്കാർ. വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ പരാതിയിൽ അന്വേഷണം വേണ്ടെന്നാണ്സർക്കാർ തീരുമാനിച്ചത്. പി.കെ ഫിറോസ് ബന്ധു നിയമന വിവാദത്തിൽ നേരത്തെ തന്നെ പരാതി നൽകിയിരുന്നെങ്കിലും സർക്കാർ എന്ത് നടപടി എടുത്തുവെന്ന വിവരം ലഭിച്ചിരുന്നില്ല. പി.കെ ഫിറോസ് നൽകിയ പരാതി വിജിലൻസ് ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിരുന്നു. വകുപ്പിന്റെ മറുപടിയാണ് ഇപ്പോൾ വിജിലൻസിന് ലഭിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം ആവശ്യമില്ലെന്നാണ് വകുപ്പിന്റെ നിലപാട്. വിവരാവകാശ പ്രകാരം പി.കെ ഫിറോസിന് ലഭിച്ച മറുപടിയിലൂടെയാണ് സർക്കാർ നിലപാട് വ്യക്തമായിരിക്കുന്നത്. അന്വേഷണം ആവശ്യമില്ലെന്നുള്ള തീരുമാനത്തിന്റെ കാരണം ഈ മറുപടിയിൽ വ്യക്തമാക്കുന്നുമില്ല. വിഷയത്തിൽ പി.കെ ഫിറോസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് സൂചന. content highlights:KT Jaleel, PK Firos,vigilance probe,minority welfare department
from mathrubhumi.latestnews.rssfeed https://ift.tt/2TuS79H
via
IFTTT
No comments:
Post a Comment