വരൾച്ച പ്രഖ്യാപിക്കാനാവില്ല, സമാശ്വാസമെത്തിക്കാൻ സർക്കാർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

വരൾച്ച പ്രഖ്യാപിക്കാനാവില്ല, സമാശ്വാസമെത്തിക്കാൻ സർക്കാർ

തിരുവനന്തപുരം: അസാധാരണമായ കൊടുംചൂടും കടുത്ത ജലക്ഷാമവും അനുഭവപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വരൾച്ച പ്രഖ്യാപിക്കാനാവില്ല. വരൾച്ച പ്രഖ്യാപിക്കാനുള്ള സാങ്കേതികമായ നിബന്ധനകൾക്കനുസരിച്ച് കേരളത്തിലെ കാലാവസ്ഥാമാറ്റം ഇനിയും വഷളാവാത്തതാണ് കാരണം. എന്നാൽ, സൂര്യാഘാതവും പൊള്ളലുമേറ്റവർക്ക് സമാശ്വാസം എത്തിക്കുന്നതിനെക്കുറിച്ച് ബുധനാഴ്ച മന്ത്രിസഭായോഗം ചർച്ചചെയ്യും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദം തേടും. തുടർച്ചയായി അനുഭവപ്പെടുന്ന കൊടുംചൂടും സൂര്യാഘാതവും കണക്കിലെടുത്ത് സംസ്ഥാനത്താകെ അതിജാഗ്രത പ്രഖ്യാപിക്കും. വകുപ്പുകൾ മുൻഗണന നൽകേണ്ട നടപടികളെക്കുറിച്ചും തീരുമാനിക്കും. വരൾച്ച പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനദുരന്തമെന്ന നിലയ്ക്ക് ആശ്വാസനടപടികൾ പ്രഖ്യാപിക്കാൻ സർക്കാരിന് കഴിയും. സൂര്യാഘാതവും വെയിലേറ്റുള്ള പൊള്ളലും സംസ്ഥാനദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യാഘാതമേറ്റ് മരിച്ചവർക്ക് നാലുലക്ഷം രൂപവരെ സഹായം നൽകാൻ ഉത്തരവിട്ടിരുന്നു. ഒരാഴ്ചയോളം ചികിത്സിക്കേണ്ടിവന്നാൽ 12,700 രൂപയും അതിൽക്കുറഞ്ഞ ദിവസങ്ങൾ ചികിത്സിക്കേണ്ടിവന്നാൽ 4300 രൂപയും ലഭിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടോ ഡോക്ടറുടെ സാക്ഷ്യപത്രമോ അനുസരിച്ചാണ് സഹായധനം അനുവദിക്കുക. കേരളത്തിൽ ഈവർഷം ഇതുവരെ മൂന്നുപേർ സൂര്യാഘാതമേറ്റ് മരിച്ചു. ഇരുനൂറിലേറെപ്പേർക്ക് പൊള്ളലേറ്റു. ഇവർക്കെല്ലാം സഹായം നൽകാനുള്ള നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. ചൂട് കൂടുന്നതും കുടിവെള്ളം കുറയുന്നതും കാരണം വരൾച്ച പ്രഖ്യാപിക്കാനാവില്ല. അതിന് കേന്ദ്രസർക്കാർ ചില നിബന്ധനകൾ വ്യക്തമാക്കിയിട്ടുണ്ട്. മുൻവർഷം ഡിസംബർവരെ മഴയിൽ കാര്യമായ കുറവുണ്ടാവണം. എന്നാൽ, കേരളത്തിൽ മഹാപ്രളയമുണ്ടാക്കിയ മഴയാണ് ലഭിച്ചത്. ഭൂഗർഭജലത്തിന്റെ തോതിലും ഗുരുതരമായ കുറവ് കാണുന്നില്ല. കേരളത്തിന്റെ ഹരിത മേലാപ്പിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇവയൊക്കെയാണ് വരൾച്ച പ്രഖ്യാപിക്കാൻ കണക്കിലെടുക്കുന്ന പ്രധാന സൂചകങ്ങളെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതർ പറഞ്ഞു. കേരളത്തിലെങ്ങും കുടിവെള്ളക്ഷാമം ഇപ്പോൾ രൂക്ഷമാണ്. ഇത് നേരിടാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് പണം തികഞ്ഞില്ലെങ്കിൽ ജില്ലാകളക്ടർമാർ നൽകും. ഇതിനായി ജില്ലാകളക്ടർമാർക്ക് 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. വേനൽ കനത്താൽ 100 കോടി അധികച്ചെലവ് കടുത്ത വേനൽക്കാലത്ത് കുടിവെള്ളവിതരണത്തിനും മറ്റുമായി കേരളത്തിന് അധികം ചെലവിടേണ്ടിവരുന്നത് 100 കോടിയോളം രൂപ. സൂര്യാഘാതത്തിനും മറ്റും ചികിത്സാ സഹായവും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകണം. വൈദ്യുതി ഉപയോഗം 8.42 കോടി യൂണിറ്റ് കേരളത്തിലെ വൈദ്യുതി ഉപയോഗം റെക്കോഡ് തിരുത്തി മുന്നേറുന്നു. പലേടത്തും നാല് ഡിഗ്രിവരെ ചൂട് ഉയർന്ന തിങ്കളാഴ്ച 8.42 കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. മാർച്ച് 19-ലെ 8.31 കോടി യൂണിറ്റെന്ന റെക്കോഡാണ് തകർന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2JH4qw0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages