ആസ്തി അഞ്ചുകൊല്ലം കൊണ്ട് വര്‍ധിച്ചു, ഹേമ മാലിനി ശത കോടീശ്വരി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

ആസ്തി അഞ്ചുകൊല്ലം കൊണ്ട് വര്‍ധിച്ചു, ഹേമ മാലിനി ശത കോടീശ്വരി

മഥുര: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായ മുൻ സിനിമാ നടി ഹേമമാലിനിയുടെ ആസ്തി 101 കോടി. മഥുര ലോക്സഭാ സീറ്റിലേക്കാണ് ഹേമ മാലിനി മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംപി കൂടിയാണ് ഹേമമാലിനി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആസ്തിയിൽ 34.6 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലാണ് വിവരങ്ങൾ ഉള്ളത്. 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ സത്യവാങ്മൂലത്തിൽ നടിയുടെ ആസ്തിയായി കാണിച്ചിരിക്കുന്നത് 66 കോടി രൂപയാണ്. പുതിയ സത്യവാങ്മൂലത്തിൽ ഇവരുടെ ഭർത്താവും നടനുമായ ധർമേന്ദ്രസിങ് ദിയോളിന്റെ ആസ്തിയിലും വർധവ് ഉണ്ടായിട്ടുണ്ട്. 12.30 കോടി രൂപ വർധിച്ച് 123.85 കോടിയാണ് ധർമേന്ദ്രസിങ്ങിന്റെ ആസ്തി അതേസമയം ഹേമാമാലിനിക്ക് 6.75 കോടിയും ഭർത്താവ് ധർമേന്ദ്ര സിങ്ങിന് 7.37 കോടിയും കടമുണ്ട്. ആദായ നികുതി റിട്ടേണായി കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഇരുവർക്കും 10 കോടിരൂപ ലഭിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിന് നൽകിയ വിവരങ്ങൾ പ്രകാരം 2013-2014 സാമ്പത്തിക വർഷത്തിൽ ഹേമമാലിനിയുടെ വാർഷിക വരുമാനം 15.93 ലക്ഷം രൂപയായിരുന്നുവെങ്കിൽ 2017-2018 സാമ്പത്തിക വർഷത്തിൽ അത് 1.19 കോടിയായി. 2014-15 സാമ്പത്തിക വർഷത്തിൽ 3.12 കോടി 2015-16 സാമ്പത്തിക വർഷത്തിൽ 1.19 കോടി, 2016-17 സാമ്പത്തിക വർഷത്തിൽ 4.30 കോടി എന്നിങ്ങനെയാണ്വാർഷിക വരുമാനം കാണിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഹേമമാലിനി 9.87 കോടിയും ഭർത്താവ് ധർമേന്ദ്ര സിങ് 9.73 കോടിയും സമ്പാദിച്ചിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മാത്രമല്ല വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നത് പിഎച്ച്ഡി ബിരുദമാണ്. രണ്ടുതവണ രാജ്യസഭാംഗമായിരുന്ന ഹേമ മാലിനി 2014 ൽ ആണ് മഥുരയിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. Content Highlights:Hema Malini is now a billonaire discloses in affidavit


from mathrubhumi.latestnews.rssfeed https://ift.tt/2USRwvT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages