കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാർഥിയാക്കാൻ സി.പി.എമ്മിൽ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. യോഗത്തിൽ പി സതീദേവിയുടെയും പി.എ മുഹമ്മദ് റിയാസിന്റെയും വി ശിവദാസന്റെയും പേരുകൾ ഉയർന്നെങ്കിലും പി ജയരാജനെ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ ശക്തനായ ഒരു സ്ഥാനാർഥിവേണമെന്നതിനാലാണ് പി ജയരാജനെ സി.പി.എം മത്സരിപ്പിക്കാൻതീരുമാനിച്ചിരിക്കുന്നത്. യോഗത്തിലെഭൂരിപക്ഷം പേരും പി ജയരാജന്റെ പേരിനെയാണ് പിന്തുണച്ചത്. പി ജയരാജന്റെ ജനസമ്മിതിയും സംഘടനാ സ്വാധീനവും മണ്ഡലത്തിൽ ഗുണം ചെയ്യുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തവണ മത്സരിക്കില്ല എന്നുള്ളതും ആർ.എം.പിക്ക് സ്വാധീനം കുറഞ്ഞതും ഗുണകരാകുമെന്നും ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നു. ഒപ്പം മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ലോക് താന്ത്രിക് ജനതാദൾമുന്നണിയിൽ തിരിച്ചെത്തിയതും ഗുണംചെയ്യുമെന്നാണ് സി.പി.എം കരുതുന്നത്. content highlights: P Jayarajan, CPIM, LDF,Vadakara
from mathrubhumi.latestnews.rssfeed https://ift.tt/2C6C5J8
via
IFTTT
No comments:
Post a Comment