ക്ഷേത്രത്തിൽ ക്യൂ പാലിക്കണമെന്ന് വിദ്യാർഥിനി; പകച്ച് കർണാടക ആഭ്യന്തരമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

ക്ഷേത്രത്തിൽ ക്യൂ പാലിക്കണമെന്ന് വിദ്യാർഥിനി; പകച്ച് കർണാടക ആഭ്യന്തരമന്ത്രി

ബെംഗളൂരു: ക്ഷേത്രദർശനത്തിന് വരിനിൽക്കാതെ മുന്നോട്ടുപോയ കർണാടക ആഭ്യന്തരമന്ത്രി എം.ബി. പാട്ടീലിനെ ചോദ്യംചെയ്ത് കോളേജ് വിദ്യാർഥിനി. അപ്രതീക്ഷിത ചോദ്യത്തിൽ ആദ്യം പകച്ച മന്ത്രി പിന്നീട് ക്ഷമചോദിക്കുകയും വരിനിൽക്കാത്തതിന്റെ കാരണം പെൺകുട്ടിയെ പറഞ്ഞ് ബോധിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് മന്ത്രി വിജയപുര അമരഗാനാദീശ്വര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ഈ സമയം ഒട്ടേറെ ആളുകൾ ദർശനത്തിനായി വരിയിലുണ്ടായിരുന്നു. എന്നാൽ, അതൊന്നും നോക്കാതെ മുന്നോട്ടുപോകുന്ന മന്ത്രിയെ കണ്ടപ്പോൾ പെൺകുട്ടി എതിർക്കുകയും വരിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ''സാധാരണ ജനങ്ങൾ വരിനിൽക്കുന്നതുപോലെ നിങ്ങളും വരിനിൽക്കണം'' എന്നാണ് ആവശ്യപ്പെട്ടത്. ആദ്യം പതറിയെങ്കിലും വരിനിൽക്കാത്തതിൽ മന്ത്രി ക്ഷമചോദിച്ചു. എല്ലായിപ്പോഴും വരിയിൽനിന്ന് ദർശനം നടത്താനാണ് താത്പര്യമെന്നും എന്നാൽ, ഹുബ്ബള്ളിയിൽ രണ്ടു പരിപാടി ഉള്ളതിനാലും വരിനിന്നാൽ ബെംഗളൂരുവിലേക്കുള്ള വിമാനം കിട്ടാത്തതിനാലും പെട്ടന്ന് പോകണമെന്ന് മന്ത്രി പറഞ്ഞു. ഈ മറുപടി പെൺകുട്ടിക്ക് ബോധ്യപ്പെട്ടു. തുടർന്ന് മന്ത്രിയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. എം.ബി. പാട്ടീൽ തന്നെയാണ് ഈ കാര്യങ്ങൾ പിന്നീട് ട്വിറ്ററിൽ വെളിപ്പെടുത്തിയത്. 'മന്ത്രിയോട് നിയമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട മിടുക്കിയെ കണ്ടുമുട്ടിയതിൽ അഭിമാനിക്കുന്നു' എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്. content highlights:Young girl confronts Karnataka Home Minister MB Patil as he jumps in temple queue


from mathrubhumi.latestnews.rssfeed https://ift.tt/2tOO4GR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages