ചുവരില്‍ പറ്റിപ്പിടിച്ച് കയറും, ചുവന്ന ഷര്‍ട്ട് ധരിച്ച് മോഷണം; ഒടുവില്‍ 'സ്‌പൈഡര്‍മാന്‍' പിടിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

ചുവരില്‍ പറ്റിപ്പിടിച്ച് കയറും, ചുവന്ന ഷര്‍ട്ട് ധരിച്ച് മോഷണം; ഒടുവില്‍ 'സ്‌പൈഡര്‍മാന്‍' പിടിയില്‍

ന്യൂഡൽഹി: സ്പൈഡർമാൻ എന്നറിയപ്പെടുന്ന ഡൽഹിയിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തന്റെ സവിശേഷമായ മോഷണ ശൈലികൊണ്ട് കുപ്രസിദ്ധി നേടിയ രവി എന്നയാളാണ് ചൊവ്വാഴ്ച പോലീസിന്റെ പിടിയിലായത്. ഡൽഹിയിലെ സുഭാഷ് നഗറിൽ പസഫിക് മാളിനു സമീപം മോഷണ ശ്രമത്തിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഡൽഹിയിലെ തിലക് നഗർ സ്വദേശിയാണ് 23 കാരനായ രവി. ഇയാൾസ്ഥിരമായി ഒരേ ശൈലിയിലാണ് മോഷണം നടത്താറുള്ളതെന്ന് പോലീസ് വ്യക്തമാക്കി. സാധാരണയായി ബാൽക്കണിയുള്ള വീടുകളാണ് ഇയാൾ മോഷണത്തിനായി തിരഞ്ഞെടുക്കുക. പൈപ്പ് ലൈനിലോ മറ്റോ പിടിച്ച് ഭിത്തിയിലൂടെ വലിഞ്ഞുകയറി, ബാൽക്കണിയിലൂടെയോ തുറന്ന വരാന്തകളിലൂടെയോ ആണ്വീടിനുള്ളിൽ കടക്കാറുള്ളത്. അതിനാലാണ് ഇയാൾ സ്പൈഡർമാൻ എന്ന് അറിയപ്പെടുന്നത്. ഏറെക്കാലമായി പ്രദേശത്തുനടക്കുന്ന മോഷണങ്ങളിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് ഒരേ രീതിയിൽ മോഷണം നടത്തുന്ന ഒരു മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതെന്ന് പോലീസ് പറയുന്നു. സമീപ പ്രദേശങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട മോഷണ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തപ്പോഴാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ മോണിക്ക ഭരദ്വാജ് വ്യക്തമാക്കി. പോലീസ് സംഘം നടത്തിയ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് ചൊവ്വാഴ്ച പുലർച്ചെ ഇയാൾ പോലീസിന്റെ പിടിയിലായത്. സാധാരണയായി പുലർച്ചെ പോലീസ് പട്രോളിങ് അവസാനിപ്പിക്കുന്നതിനു ശേഷമാണ് മോഷണങ്ങൾ നടത്താറുള്ളതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ പോലീസിനോട് പറഞ്ഞു. മോഷണത്തിനിടെ ചുവന്ന ടീ ഷർട്ടാണ് പതിവായി ധരിക്കാറുള്ളതെന്നും ഇയാൾ വ്യക്തമാക്കി.പ്രതിക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. Content hIghlights:Delhi Thief Called "Spiderman", Scaled Walls To Rob Houses


from mathrubhumi.latestnews.rssfeed https://ift.tt/2HdCv3T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages