സ്കൂൾ യൂണിഫോം ധരിക്കാതെ വന്നത് ചോദ്യം ചെയ്ത അധ്യാപകന് വിദ്യാർഥിയുടെ മർദനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

സ്കൂൾ യൂണിഫോം ധരിക്കാതെ വന്നത് ചോദ്യം ചെയ്ത അധ്യാപകന് വിദ്യാർഥിയുടെ മർദനം

കുമളി: യൂണിഫോം ധരിക്കാതെ ക്ലാസിലെത്തിയത് ചോദ്യം ചെയ്തതിന് അധ്യാപകന് വിദ്യാർഥിയുടെ മർദനം. ചെവിക്ക് പരിക്കേറ്റ അധ്യാപകനെ ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാക്കി. സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കുമളി പോലീസ് അറസ്റ്റുചെയ്തു. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിശാസ്ത്ര അധ്യാപകനായ എസ്.ജയദേവിനാണ് മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. യൂണിഫോം ധരിക്കാതെ ഹാൾ ടിക്കറ്റ് വാങ്ങാനെത്തിയ വിദ്യാർഥി അബിൻ സുരേഷ് (18) അധ്യാപകരുടെ അനുവാദമില്ലാതെ ക്ലാസിൽ കയറി. ഈ സമയം ക്ലാസിലെത്തിയ ജയദേവ് സ്കൂൾ യൂണിഫോം ഇടാതെ വന്നതെന്താണെന്ന് ചോദിച്ചു. ഇതിനെ ചോദ്യം ചെയ്ത് കയർത്തു സംസാരിച്ച വിദ്യാർഥിയോട് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോകാൻ അധ്യാപകൻ ആവശ്യപ്പെട്ടു. ക്ലാസിനു വെളിയിലേക്ക് അബിനെ ഇറക്കിവിടാൻ ശ്രമിക്കുന്നതിനിടയിൽ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ചെവി ചേർത്തുള്ള അടിയിൽ അധ്യാപകൻ വീണു. തുടർന്ന് കൈയിലുണ്ടായിരുന്ന ഇരുമ്പിന്റെ വള ഉപയോഗിച്ച് അബിൻ അധ്യാപകന്റെ വയറിനിടിച്ചെന്നുമാണ് പരാതി. കുട്ടികൾ ബഹളംവെച്ചതോടെ സ്റ്റാഫ് റൂമിൽനിന്ന് ഓടിയെത്തിയ അധ്യാപകർ അബിനെ പിടിച്ചുമാറ്റി. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. അബിൻ സജീവ എസ്.എഫ്.െഎ. പ്രവർത്തകനാണെന്ന് അധ്യാപകർ പറയുന്നു. എസ്.എഫ്.െഎ. ജില്ലാ നേതൃത്വം ഇത് നിഷേധിച്ചു. അതേസമയം യൂണിഫോം ഇടാതെ വന്നതിന് തന്നെ ചീത്തവിളിച്ചെന്നും 'ഈ സ്കൂളിൽ നീയിനി പഠിക്കില്ലെ'ന്നു പറഞ്ഞ് വെല്ലുവിളിച്ചെന്നും അധ്യാപകർ തന്നെ മർദിച്ചെന്നും അബിൻ പോലീസിനു മൊഴിനൽകി. content highlights:student attacked teacher


from mathrubhumi.latestnews.rssfeed https://ift.tt/2Tx8jXL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages