ഗോഹത്യ കേസുകളില്‍ എന്‍.എസ്.എ ചുമത്തിയത് തെറ്റ്; ഇനി ഉണ്ടാവില്ല- കമല്‍നാഥ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

ഗോഹത്യ കേസുകളില്‍ എന്‍.എസ്.എ ചുമത്തിയത് തെറ്റ്; ഇനി ഉണ്ടാവില്ല- കമല്‍നാഥ്

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ ഗോഹത്യ കേസുകളിൽ എൻ.എസ്.എ (നാഷണൽ സെക്യൂരിറ്റി ആക്ട്) ചുമത്തിയത് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി കമൽനാഥിന്റെ കുറ്റസമ്മതം. അത് സർക്കാർ നയമായിരുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ തുടർച്ചയായി പ്രാദേശിക തലത്തിൽ ഉണ്ടായ ഒരു നീക്കമായിരുന്നു അത്. താൻ അതിനെ ശക്തമായി എതിർത്തിരുന്നതായും കമൽനാഥ് ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇത്തരം കേസുകളിൽ എൻ.എസ്.എ ചുമത്തരുതെന്ന് താൻ കർശന നിർദേശം നൽകിയിരുന്നു. അത്തരത്തിൽ ചുമത്തുന്നത് ആ നിയമത്തിന്റെ ദുരുപയോഗമാണെന്ന് താൻ കരുതുന്നു. എന്നാൽ പശു സംരക്ഷണം തന്റെ സർക്കാരിന്റെ നയമാണ്. പശുരക്ഷ കേന്ദ്രങ്ങൾ ഈ സർക്കാർ നിർമിക്കും. പൊതു പണം ഉപയോഗിച്ച് പശുരക്ഷാ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിൽ തെറ്റില്ല. ബി.ജെ.പി സർക്കാർ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ഇന്ത്യയിൽ പശുക്കൾക്ക് വലിയ പ്രാധാന്യമുണ്ട്. നെഹ്റു കുടുംബത്തിൽ ഇന്ദിരാ ഗാന്ധി മുതൽ ഉള്ളവരുടെ കൂടെ പ്രവർത്തിക്കാൻ തനിക്ക് കഴിഞ്ഞു ഓരോരുത്തർക്കും അവരുടേതായ പ്രവർത്തന രീതികളായിരുന്നു ഉണ്ടായിരുന്നത്. രാഹുൽ ഗാന്ധി എന്നും സമൂഹത്തിലെ താഴേതട്ടിലുള്ളവരുടെ കൂടെയാണ്. രാജ്യത്തെ വിഭിന്നമായ പ്രശ്നങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ലക്ഷ്യങ്ങൾക്കായി ഏറെ കാത്തിരിക്കാൻ അദ്ദേഹം തയ്യാറല്ല. മധ്യപ്രദേശ് സർക്കാർ സുസ്ഥിരമാണ്. സ്പീക്കർ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ തങ്ങളത് തെളിയിച്ചതാണ്. സർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. പക്ഷെ തനിക്ക് തന്റെ എം.എൽ.എമാരെ വിശ്വാസമാണ്. താനും ദിഗ്വിജയ് സിങും തമ്മിൽ ഒരു തരത്തിലുള്ള തർക്കവുമില്ല. ഭോപ്പാലിൽ മത്സരിക്കാൻ താൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയായിരുന്നില്ല. നിർദേശിക്കുകയായിരുന്നു. ആ നിർദേശം അദ്ദേഹം ഏറ്റെടുക്കുയായിരുന്നെന്നും കമൽനാഥ് വ്യക്തമാക്കി. content highlights:nsa in cases of suspected cow slaughter was a mistake says kamal nath


from mathrubhumi.latestnews.rssfeed https://ift.tt/2Os5CSB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages