വിജയത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ല, ഇടുക്കിയിലെ ജനങ്ങളെ എനിക്ക് വിശ്വാസമാണ്-ജോയ്സ് ജോര്‍ജ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

വിജയത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ല, ഇടുക്കിയിലെ ജനങ്ങളെ എനിക്ക് വിശ്വാസമാണ്-ജോയ്സ് ജോര്‍ജ്

ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്ന് ഇടതുസ്വതന്ത്രസ്ഥാനാർഥിയായി രണ്ടാം തവണയും ജനവിധി തേടുന്ന അഡ്വ ജോയ്സ് ജോർജ് തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. ഇടുക്കിയിൽ രണ്ടാമൂഴം പ്രതീക്ഷിച്ചിരുന്നോ ഒരു പ്രത്യേക വിഷയത്തിന്റെ(കസ്തൂരി രംഗൻ വിഷയം)പശ്ചാത്തലത്തിൽ, ഒരു സമരസംഘടന(ഹൈറേഞ്ച് സംരക്ഷണ സമിതി) യുടെ നിയമോപദേശകനെന്ന നിലയിലാണ് 2014ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചത്. ആ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് എന്നെ പൊതുപ്രവർത്തനരംഗത്തേക്ക് കൊണ്ടുവന്നത്.പാർലമെന്റ് അംഗമെന്ന നിലയിൽ ഇടുക്കിയുടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചപ്പോഴാണ് എന്തൊക്കെയാണ് ഇടുക്കിക്ക് ആവശ്യമെന്ന് മനസ്സിലാക്കാൻ സാധിച്ചത്. മണ്ഡലത്തിനു വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുകയും തുടങ്ങിവെക്കുകയും ചെയ്തിട്ടുണ്ട്. അത് തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിച്ച സമയത്താണ് ഇടതുപക്ഷ ജനാധിപത്യമുന്നണി രണ്ടാമത് മത്സരിക്കാൻ ആവശ്യപ്പെട്ടതും സമ്മതിക്കുകയും ചെയ്തത്. 2014ലെ അതേ എതിരാളിയെ വീണ്ടും നേരിടുമ്പോൾ ഈ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നത് അഞ്ചുവർഷം പ്രവർത്തനം പൂർത്തിയാക്കിയ എം പിഎന്ന നിലയിലാണ്. അതുപോലെ തന്നെ കേരളത്തിലെ എൽ ഡി എഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കിക്കഴിഞ്ഞു. എം പി എന്ന നിലയിൽ ഇടുക്കി മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷവും സജീവമായി നിൽക്കുകയും ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും ചെയ്തിട്ടുണ്ട്. കുറേയേറെ കാര്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. കൂടാതെ പാർലമെന്റിനകത്തും ഇടുക്കിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും രാജ്യത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിലെയും ചർച്ചകളിൽ പങ്കെടുക്കാൻ സാധിച്ചു. അതുകൊണ്ടു തന്നെ എതിരാളിയെ കുറിച്ച് ആശങ്കയില്ല. ഇടുക്കി ഒരു പരമ്പരാഗത യു ഡി എഫ്മണ്ഡലമെന്ന ധാരണ തെറ്റാണ്. കഴിഞ്ഞ ഇരുപതു വർഷത്തിനിടെ അഞ്ചുവർഷം മാത്രമാണ് ഇടുക്കിയിൽനിന്ന് യു ഡി എഫ് പ്രതിനിധി ലോക്സഭയിലെത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനെ കുറിച്ച് യാതൊരു ആശങ്കയുമില്ല. കസ്തൂരിരംഗൻ വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾ വ്യക്തമാണ്. ആ നിലപാടിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ആളുകൾക്ക് നല്ല ബോധ്യവുമുണ്ട്. കസ്തൂരി രംഗൻ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ ഇവിടേക്ക് അടിച്ചേൽപിക്കാൻ ശ്രമിച്ചവർ ഇപ്പോഴും ആ റിപ്പോർട്ട് നടപ്പാക്കണമെന്ന് വാശിപിടിക്കുന്നവരാണ്. ഇടുക്കിയിലെ ജനങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ എതിർ നിലപാട് സ്വീകരിച്ചവർ തന്നെയാണ് മറുപക്ഷത്ത് മത്സരിക്കുന്നതും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും. ഇതെല്ലാം ഇടുക്കിയിലെ ആളുകൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിനെ കുറിച്ച് യാതൊരു ആശങ്കയുമില്ല. എനിക്ക് ഇടുക്കിയിലെ ജനങ്ങളെ വിശ്വാസമാണ്. പ്രളയവും പ്രളയാനന്തരജീവിതവും ചർച്ചയാകുന്ന തിരഞ്ഞെടുപ്പാണ് ഇത്. കൂടാതെ തുടരെത്തുടരെയുണ്ടായ കർഷക ആത്മഹത്യകളും. ഇവ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും? ഇടുക്കിയുടെ പാർലമെന്റ് അംഗം എന്ന നിലയിൽ ഇടുക്കിക്കാർ എന്നെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു പ്രളയകാലവും പ്രളയാനന്തരകാലവും. ദുരന്തമുണ്ടാകുമ്പോൾ അത് എവിടെയോ ആർക്കോ സംഭവിക്കുന്നതെന്ന് കരുതാതെ എനിക്കോ എന്റെ കുടുംബത്തിനോ ബാധിക്കുന്നതെന്നാണ് കരുതിയത്. അതുകൊണ്ടു തന്നെ സ്വന്തം കുടുംബത്തിന് ദുരിതം നേരിടേണ്ടി വരുമ്പോഴുണ്ടാകുന്ന അതേ വൈകാരികതയോടെയും പ്രായോഗികതയോടെയും കാര്യക്ഷമതയോടെയുമാണ് നേരിട്ടത്. ഒരു പരാതിയുമില്ലാതെയാണ് പ്രളയകാലത്തെ ഇടുക്കി അതിജീവിച്ചത്. പ്രളയാനന്തര ഇടുക്കിയുടെ പുനർനിർമാണത്തെ കുറിച്ച് പറയുമ്പോൾ, മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വൻ മുതൽമുടക്കിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. റോഡ്-ദേശീയപാതാ പുനർനിർമാണം തുടങ്ങിയവയൊക്കെ നന്നായി ചെയ്യാൻ സാധിച്ചു. പരാതികൾ ഉയരുന്നുണ്ടെങ്കിൽകൂടിയും വീടു നഷ്ടമായവർക്കും അറ്റകുറ്റപ്പണി ചെയ്യേണ്ടവർക്കും ഭൂരിഭാഗം പേർക്കും നഷ്ടപരിഹാരം നൽകാൻ സാധിച്ചു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് ആശ്വാസ നടപടികൾ സ്വീകരിക്കുകയും കർഷകവിരുദ്ധ നിലപാടു സ്വീകരിച്ചാൽ നടപടിയെടുക്കുമെന്ന് ഡിസ്ട്രിക്ട് ലെവൽ റിവ്യൂ കമ്മറ്റികൾ വിളിച്ചുചേർത്ത് അറിയിച്ചിരുന്നു. കാർഷികമേഖലയിൽ പ്രതിസന്ധിയുണ്ട്. എന്നാൽ അത് ഇന്നോ ഇന്നലയോ ഉണ്ടായതല്ല. കാലങ്ങളായി നിലനിൽക്കുന്നതാണ്. അത് പരിഹരിക്കാൻ ജനപ്രതിനിധികൾ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് അയ്യായിരം കോടിയുടെ പാക്കേജ് ജില്ലയ്ക്ക് അനുവദിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയ നേതൃത്വം ആവശ്യമുണ്ടെന്ന തിരിച്ചറിവ് ഇടുക്കിയിലെ ജനങ്ങളുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ കഴിഞ്ഞതവണത്തേതിന് സമാനമായി ഹൈറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണ ഇക്കുറിയും എനിക്കൊപ്പമുണ്ട്. ജോയ്സിന് ഒരുവട്ടം കൂടി അവസരം നൽകണമെന്ന് ആവശ്യമുയർത്തി അവർ പ്രചരണം നടത്തുന്നുമുണ്ട്. യു ഡി എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് പ്രചരണത്തിൽ മേൽക്കൈ നേടാൻ സഹായിച്ചോ? തിരഞ്ഞെടുപ്പു പ്രചരണം എന്നൊന്ന് എനിക്ക് പുതുതായി ആരംഭിക്കേണ്ട ഒന്നായിരുന്നില്ല. കഴിഞ്ഞ തവണ പാർലമെന്റ് അംഗമായി തിരഞ്ഞെടുത്ത അന്നു മുതൽ, പാർലമെന്റ് സമ്മേളനകാലം ഒഴികെ ഇവിടെ ജനങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു. അത് തുടരുന്നുവെന്നേയുള്ളു. കഴിഞ്ഞ തവണ അമ്പതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഇക്കുറി എങ്ങനെയാണ് വിജയപ്രതീക്ഷ? കഴിഞ്ഞ തവണത്തെക്കാൾ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. content highlights:idukki loksabha constituency ldf candidate joice george on election


from mathrubhumi.latestnews.rssfeed https://ift.tt/2YqXEh8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages