എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ മുന്തിയ ഭക്ഷണം കഴിക്കുന്നതിന് വിലക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ മുന്തിയ ഭക്ഷണം കഴിക്കുന്നതിന് വിലക്ക്

ന്യൂഡൽഹി: എയർ ഇന്ത്യയിൽ ജീവനക്കാർക്ക് ഭക്ഷണത്തിന് നിയന്ത്രണം. പൈലറ്റുമാർ ഉൾപ്പടെയുള്ള ജീവനക്കാർ മുന്തിയ ഭക്ഷണം കഴിക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ജോലിക്കിടെ കമ്പനി നിർദേശിച്ചിട്ടുള്ള ഭക്ഷണംമാത്രമെ കഴിക്കാവൂ. പ്രത്യേക ഭക്ഷണം കഴിച്ചാൽ അത് കമ്പനി നിയമങ്ങൾക്ക് എതിരാകുമെന്ന് കാണിച്ച് എയർ ഇന്ത്യ ഡയറക്ടർ ഓപ്പറേഷൻസ് അമിതാബ് സിങ് പൈലറ്റുമാർക്ക് ഇ-മെയിൽ അയച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമാത്രമാണ് പ്രത്യേക ഭക്ഷണം കഴിക്കാൻ അനുമതിയുള്ളത്. അത് ഡോക്ടറുടെ നിർദേശമുണ്ടെങ്കിൽ മാത്രമാകണമെന്നും മെയിലിൽ പറയുന്നു. പൈലറ്റുമാർ ബർഗർ, സൂപ്പ് തുടങ്ങിയ മുന്തിയ ഇനം ഭക്ഷണസാധനങ്ങൾ വ്യാപകമായി ഓർഡർ ചെയ്യുന്നതായും അത് കമ്പനിയുടെ ഭക്ഷണ ചെലവ് വർധിപ്പിക്കുന്നതായും അധികൃതർ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2CGIdrH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages