തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ വീട് മാവോവാദികള്‍ തകര്‍ത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ വീട് മാവോവാദികള്‍ തകര്‍ത്തു

പട്ന: ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മാവോവാദികൾ ഡൈനാമിറ്റുകൾ ഉപയോഗിച്ച് ബിജെപി നേതാവിന്റെ വീട് തകർത്തു. ബിഹാറിലെ ഡുമരിയയിലാണ് സംഭവം. മുൻ എംഎൽഎ കൂടിയായ അനൂജ് കുമാറിന്റെ വീടിന് നേരെയാണ് ഡൈനാമിറ്റ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ വീടിന്റെ ഭൂരിഭാഗവും തകർന്ന നിലയിലാണ്. Photo: ANI സ്ഫോടനത്തിന് ശേഷം വീടിന് മുന്നിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക എന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള നോട്ടീസും മാവോവാദികൾ പതിച്ചു. പോലീസുദ്യോഗസ്ഥർ സഥലത്തെത്തുകയും അന്വേഷണംആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഗയയിൽ നിന്ന് 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡുമരിയയിൽ മാവോവാദികളുടെ സാന്നിധ്യം സുരക്ഷാസേനയ്ക്ക് തലവേദനയാണ്. അതീവ സുരക്ഷയൊരുക്കിയാണ് ഗയയിലും പ്രാന്തപ്രദേശങ്ങളിലും സാധാരണ തിരഞ്ഞെടുപ്പ് നടത്താറ്. Content Highlights: Naxals blast BJP leaders house with dynamite in Bihar


from mathrubhumi.latestnews.rssfeed https://ift.tt/2FAbs03
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages