ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണംതട്ടിയാല്‍ നഷ്ടപരിഹാരം ബാങ്ക് നല്‍കണം - ഹൈക്കോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 20, 2019

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണംതട്ടിയാല്‍ നഷ്ടപരിഹാരം ബാങ്ക് നല്‍കണം - ഹൈക്കോടതി

പണം നഷ്ടപ്പെട്ടയാൾക്ക് തുക നൽകേണ്ടത് ബാങ്കാണ്. ഇക്കാര്യത്തിൽ യാതൊരു കാരണവശാലും ബാങ്കിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു ചിത്രം: ANI ബാങ്ക് അക്കൗണ്ടുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായിട്ടുള്ള എ.ടി.എം. തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി. പണം നഷ്ടപ്പെട്ടയാൾക്ക് തുക നൽകേണ്ടത് ബാങ്കാണ്. ഇക്കാര്യത്തിൽ യാതൊരു കാരണവശാലും ബാങ്കിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കോട്ടയം ജില്ലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ള പി.വി. ജോർജ് വിദേശത്ത് ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 2.40 ലക്ഷം രൂപയുടെ എ.ടി.എം.തട്ടിപ്പ് നടന്നു. വർഷങ്ങൾക്ക് മുമ്പാണ് തട്ടിപ്പ് നടന്നത്. തന്റെ അറിവില്ലാതെ അനധികൃതമായി മറ്റാരോ പണം പിൻവലിച്ചിരിക്കുന്നു. അതിനാൽ തനിക്കുണ്ടായ നഷ്ടം ബാങ്ക് നികത്തണം എന്ന വാദമാണ് അദ്ദേഹം നടത്തിയത്. അതിനെതിരെ ബാങ്ക് നടത്തിയ വാദം ഹൈക്കോടതി തള്ളി. മുൻസിഫ് കോടതി ജോർജിന്റെ ഹർജി തള്ളിയിരുന്നു. എന്നാൽ, നഷ്ടപരിഹാരം ബാങ്ക് നൽകണമെന്ന് ജില്ലാ കോടതി ഉത്തരവിട്ടു. അതിനെതിരെ ബാങ്ക് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് നഷ്ടപരിഹാരത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. എ.ടി.എം.കാർഡിന്റെ പിൻ നമ്പർ കാർഡ് ഉടമയ്ക്ക് മാത്രമേ അറിയൂ. അതിനാൽ കാർഡ് ഉടമയുടെ അറിവില്ലാതെ പണം എടുക്കാൻ കഴിയില്ലെന്നുള്ള വാദമാണ് ബാങ്ക് ഉന്നയിച്ചത്. അതിനാൽ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വം ബാങ്കിനില്ലെന്ന് ബാങ്ക് വാദിച്ചു. ഈ വാദം ഹൈക്കോടതി തള്ളി. അന്തർദേശീയ തട്ടിപ്പ് സംഘമാണ് ഇതിൽ പങ്കാളിയായതെന്ന് ബാങ്ക് പറഞ്ഞു. മാത്രമല്ല ജോർജിന് എസ്.എം.എസ്. സന്ദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചില്ലെന്നും ബാങ്ക് പറഞ്ഞു. ഒരു തട്ടിപ്പുകാരൻ പണം അനധികൃതമായി പിൻവലിച്ചിരിക്കുന്നു. അതിനാൽ നഷ്ടം നികത്തേണ്ട ചുമതല ബാങ്കിന് തന്നെയെന്ന് ഹൈക്കോടതി പറഞ്ഞു. എ.ടി.എം. തട്ടിപ്പുകൾ തടയാൻ ബാങ്കിന് ബാധ്യത - 1. തട്ടിപ്പ് തടയാൻ ബാങ്ക് നടപടി എടുക്കണം. 2. ഇലക്ട്രോണിക്സ് ബാങ്കിംഗ് സംവിധാനത്തിന് പ്രാമുഖ്യമുള്ള കാലമാണ് ഇപ്പോൾ. തട്ടിപ്പുകാരെ നേരിടാനും ബാങ്കിൽ അക്കൗണ്ട് ഉള്ള വ്യക്തിയുടെ പണം സുരക്ഷിതമാക്കുന്ന ഇലക്ട്രോണിക്സ് അന്തരീക്ഷം ബാങ്ക് പ്രാവർത്തികമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 3. അക്കൗണ്ട് ഉള്ള വ്യക്തിയുടെ പണം ബാങ്ക് പൂർണ്ണമായും സംരക്ഷിക്കണം. 4. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ബാങ്കുകൾ പാലിച്ചിരിക്കണം. 5. എസ്.എം.എസ്. സന്ദേശം ബാങ്ക് നൽകിയിട്ടും അക്കൗണ്ട് ഉടമ പ്രതികരിച്ചില്ല. തന്റെ അക്കൗണ്ട് ഉടനെ തടയണമെന്ന് അക്കൗണ്ട് ഉടമയ്ക്ക് ബാങ്കിന് നിർദ്ദേശം നൽകാമായിരുന്നു. അങ്ങനെ ചെയ്തിട്ടില്ല. അതിനാൽ പണം നഷ്ടപ്പെട്ടതിനുള്ള ഉത്തരവാദിത്വം ബാങ്കിനില്ലെന്നാണ് ബാങ്കിന്റെ വാദം. അത് ഹൈക്കോടതി തള്ളിക്കളഞ്ഞു. 6. എസ്.എം.എസ്. സംബന്ധിച്ച് വ്യവസ്ഥകൾ നിലവില്ലാത്തതിനാൽ അങ്ങനെയൊരു വാദം ബാങ്കിന് സ്വീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2W4TOIy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages