കെ.കെ. രമയ്‌ക്കെതിരേ സി.പി.എം. പരാതി നൽകി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 20, 2019

കെ.കെ. രമയ്‌ക്കെതിരേ സി.പി.എം. പരാതി നൽകി

തിരുവനന്തപുരം: ആർ.എം.പി. നേതാവ് കെ.കെ. രമയ്ക്കെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. വടകര ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുന്ന പി. ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നാണ് പരാതി. കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടുകേസുകളിൽ ജയരാജൻ പ്രതിയായത്. ഒരു കൊലപാതകക്കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ രമ നടത്തിയ പ്രസ്താവന തികച്ചും ദുരുപധിഷ്ഠവും ജയരാജന് അപമാനകരവുമാണ്. അതിനാൽ അവർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് അവരെ വിലക്കണമെന്നും കോടിയേരി പരാതിയിൽ ആവശ്യപ്പെട്ടു. content highlights: KK Rama, RMPI, CPIM, P Jayarajan


from mathrubhumi.latestnews.rssfeed https://ift.tt/2OgAvZU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages