കുട്ടികളെ വെയിലത്ത് നിർത്തിയതിന് ബാലാവകാശ കമ്മിഷൻ കേസെടുത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 31, 2019

കുട്ടികളെ വെയിലത്ത് നിർത്തിയതിന് ബാലാവകാശ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: ഫീസ് അടയ്ക്കാത്തതിന് രണ്ടുകുട്ടികളെ പരീക്ഷയെഴുതാൻ അനുവദിക്കാതിരിക്കുകയും വെയിലത്ത് നിർത്തുകയും ചെയ്തതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കേസെടുത്തു. ചെയർപേഴ്‌സൺ പി. സുരേഷ് സ്വമേധയാ കേസെടുക്കുകയായിരുന്നു.എറണാകുളം ജില്ലയിലെ അൺഎയ്ഡഡ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥികൾ അവസാനഗഡു ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് വെയിലത്ത് നിർത്തിയെന്നായിരുന്നു പരാതി. പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളിലെത്തിയ കുട്ടികളെ ഹാളിൽ ഇരിക്കാൻ അനുവദിക്കാതെ പുറത്തിറക്കി നിർത്തിയെന്ന മാധ്യമവാർത്തയാണ് കേസിനാധാരം. വീട്ടിലെത്തിയ കുട്ടി തളർന്നിരിക്കുന്നതുകണ്ട് വിവരം തിരക്കിയ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളിൽ ഒരാൾക്ക് ജന്മനാ കാഴ്ചപരിമിതിയുണ്ടെന്നും പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2CJ5MjW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages