മെസ്സിയുടെ ഡബിളില്‍ വീണ്ടും ബാഴ്‌സ, ഒപ്പം പിടിക്കാൻ തകര്‍പ്പന്‍ ജയത്തോടെ അത്‌ലറ്റിക്കോ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 31, 2019

മെസ്സിയുടെ ഡബിളില്‍ വീണ്ടും ബാഴ്‌സ, ഒപ്പം പിടിക്കാൻ തകര്‍പ്പന്‍ ജയത്തോടെ അത്‌ലറ്റിക്കോ

മാഡ്രിഡ്: ലയണൽ മെസ്സി രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്ക് എസ്പാന്യോളിനെ തകർത്ത് ബാഴ്സലോണ സ്പാനിഷ് ലാ ലീഗയിൽ മുന്നേറ്റം തുടരുന്നു. 71, 89 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഈ ജയത്തോടെ 29 കളികളിൽ നിന്ന് 69 പോയിന്റ് നേടിയ ബാഴ്സ പോയിന്റ് പട്ടികയിൽ വ്യക്തമായ ലീഡ് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയേക്കാൾ പത്ത് പോയിന്റിന്റെ ലീഡുണ്ട്. എഴുപത്തിയൊന്നാം മിനിറ്റിൽ ബോക്സിന്റെ തൊട്ടുമുകളിൽ നിന്നെടുത്ത ഫ്രീകിക്ക് വലയിലാക്കിയാണ് മെസ്സി ആദ്യമായി വല ചലിപ്പിച്ചത്. മാൽക്കമിന്റെ ഒരു ക്രോസിൽ നിന്നായിരുന്നു രണ്ടാം ഗോൾ. സീസണിിലെ മെസ്സിയുടെ നാൽപത്തിയൊന്നാം ഗോൾ. Lionel Messi just scored a Panenka free-kick for #Barcelona... pic.twitter.com/OOg8gzV5H6 — Shamoon Hafez (@ShamoonHafez) 30 March 2019 അലാവെസിനെ മടക്കമില്ലാത്ത നാലു ഗോളിന് തകർത്ത അത്ലറ്റിക്കോ 59 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. സൗൾ നിന്യുസ് (5), ഡീഗോ കോസ്റ്റ (11), ആൽവാരോ മൊറാട്ട (59), തോമസ് പാർട്ടെ (84) എന്നിവരാണ് സ്കോറർമാർ. 44 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അലാവെസ്. ലഗാനെസിനോട് മടക്കമില്ലാത്ത രണ്ട് ഗോളിന് തോറ്റെങ്കിലും ഗറ്റാഫെ റയൽ മാഡ്രിഡിന് പിറകിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. 46 പോയിന്റുണ്ട് അവർക്ക്. 36 പോയിന്റുള്ള ലഗാനെസ് പതിനൊന്നാം സ്ഥാനത്താണ്. തരംതാഴ്ത്തൽ ഭീഷണിയിൽ കഴിയുന്ന വിയ്യറയലിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി. സെൽറ്റ വിഗോയോട് രണ്ടിനെതിരേ മൂന്ന് ഗോളിനാണ് വിയ്യറയൽ തോറ്റത്. 28 പോയിന്റുള്ള സെൽറ്റ വിഗോയും പുറത്താകൽ ഭീഷണിയിലാണ്. വിയ്യറയൽ പതിനേഴാം സ്ഥാനത്തും സെൽറ്റ പതിനെട്ടാം സ്ഥാനത്തുമാണ്. Content Highlights:Lionel Messi Free Kick Goal Spanish La Liga Espanyol Athletico Real Madrid


from mathrubhumi.latestnews.rssfeed https://ift.tt/2FLny7Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages