തിരുവനന്തപുരം: ചൊവ്വാഴ്ച നടന്ന സി.ബി.എസ്.ഇ പ്ലസ് ടൂ ഫിസിക്സ് പരീക്ഷ പൊതുവേ ബുദ്ധിമുട്ടേറിയതായി വിദ്യാർഥികളുടെ പ്രതികരണം. പാഠഭാഗത്തുനിന്ന് നേരിട്ടുള്ള ചോദ്യങ്ങൾ കുറഞ്ഞതും അപ്രധാന ഭാഗങ്ങളിൽനിന്ന് ചോദ്യം വന്നതും പേപ്പറിന് കടുപ്പമേറാൻ ഇടയാക്കിയെന്ന് വിദ്യാർഥികൾ പറയുന്നു. ഫിസിക്സ് തിയറികൾ നേരിട്ട് ചോദിക്കുന്നതിലുപരിയായി സാങ്കൽപ്പികമായ രീതിയിലായിരുന്നു മിക്ക ചോദ്യങ്ങളും. പാഠഭാഗങ്ങൾ തറമാക്കിയവർക്കല്ലാതെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ബുദ്ധിമുട്ടാണ്. ഗണിത ചോദ്യങ്ങൾക്ക് നീളമേറിയ ക്രിയ ചെയ്യേണ്ടിവന്നതും പരീക്ഷയുടെ കാഠിന്യം വർധിപ്പിച്ചു. പരീക്ഷയുടെ കാഠിന്യം കൂടിയെന്ന് പല വിദ്യാർഥികളും സാമൂഹ്യമാധ്യമങ്ങളിലും പ്രതികരിച്ചിരുന്നു. നേരത്തെ സി.ബി.എസ്.ഇ തന്നെ പുറത്തിറക്കിയ മാതൃകാ ചോദ്യപ്പേപ്പറിൽനിന്ന് ഏറെ വ്യത്യസ്തമായാണ് പരീക്ഷയ്ക്ക് ചോദ്യങ്ങൾ വന്നതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പരീക്ഷ സാധാരണയിൽനിന്ന് വ്യത്യസ്തമായിരുന്നെങ്കിലും എല്ലാവിഭാഗം വിദ്യാർഥികളേയും പരിഗണിക്കുന്ന തരത്തിലാണ് ചോദ്യങ്ങളെന്ന് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തി. നന്നായി പഠിച്ചവർക്ക് പേപ്പർ എളുപ്പമാകും. ശരാശരി വിദ്യാർഥികൾക്കും ഉത്തരം നൽകാനാവുന്ന നേരിട്ടുള്ള ചോദ്യങ്ങളും പേപ്പറിൽ ഉണ്ടായിരുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. Content Highlights: CBSE concludes PlusTwo Physics Paper; Experts Call it Moderate, Students Complain of A Lengthy Paper
from mathrubhumi.latestnews.rssfeed https://ift.tt/2TxdYgt
via
IFTTT
No comments:
Post a Comment