സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രം വച്ച് സിപിഎമ്മിനെ ട്രോളി വി.ടി ബൽറാം എംഎൽഎ. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജന്റെ പോസ്റ്ററാണ് ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് ആധാരം. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ പോസ്റ്ററിന് മുകളിൽ ജയരാജന് വോട്ട് അഭ്യർഥിക്കുന്ന പോസ്റ്റർ പതിച്ചപ്പോൾ സിനിമയുടെ പേര് മായുകയും എന്നാൽ അതിന് മുകളിലെ പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫൺ ഫാമിലി ത്രില്ലർ എന്ന വരികൾക്ക് താഴെയായി ജയരാജന്റെ പോസ്റ്റർ കൂടി ചേർന്നതാണ് വൈറലായ ചിത്രം. ഇത് എവിടെയെങ്കിലും പതിച്ചതാണോ അതോ ആരെങ്കിലും ഫോട്ടോഷോപ്പ് ചെയ്ത പ്രചരിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പോസ്റ്റർ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും എന്നും ബൽറാം കുറിച്ചു. Content Highlights: V T Balram, trolls, cpm
from mathrubhumi.latestnews.rssfeed https://ift.tt/2FcSiNs
via
IFTTT
No comments:
Post a Comment