ന്യൂഡൽഹി: അയോധ്യാ വിഷയത്തിൽ മധ്യസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച കേസ് വിധിപറയാൻ സുപ്രീം കോടതി മാറ്റി. മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകൾ കോടതിയിൽ എതിർത്തു. മുസ്ലിം സംഘടനകൾ മധ്യസ്ഥ ശ്രമത്തെ അനുകൂലിച്ചു. ആരൊക്കെയാണ് മധ്യസ്ഥരായി വേണ്ടത് എന്നതു സംബന്ധിച്ച് കക്ഷികൾക്ക് കോടതിയിൽ പട്ടിക നൽകാമെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രം പണിയുന്നതിൽനിന്ന് പിന്നോട്ടു പോകാൻ തയ്യാറാല്ലെന്നും പള്ളി നിർമാണത്തിന് മറ്റൊരു സ്ഥലം നൽകാൻ തയ്യാറാണെന്നും ഹിന്ദു സംഘടനകൾ കോടതിയെ അറിയിച്ചു. എന്നാൽ ഹിന്ദു സംഘടനകൾ എതിർത്താലും മധ്യസ്ഥ ശ്രമത്തിന് സുപ്രീം കോടതി ഉത്തരവിടണം എന്നായിരുന്നു മുസ്ലിം സംഘടനകൾ കോടതിയിൽ ആവശ്യപ്പെട്ടത്. മധ്യസ്ഥ ശ്രമം തുടങ്ങും മുൻപുതന്നെ അത് പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് എസ്.എ ബോബ്ദെ ചോദിച്ചു. അയോധ്യ വിഷയം മതപരവും വൈകാരിക വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ രണ്ടു ഭാഗങ്ങളും കേട്ട് വൈകാരികമായ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇരുപക്ഷത്തെയും മുറിപ്പെടുത്താതെയുള്ള തീരുമാനമാണ് ഉചിതമെന്ന് കോടതി പറഞ്ഞു. അതിനാൽ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കണം. മധ്യസ്ഥതയ്ക്ക് രഹസ്യ സ്വഭാവം ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങൾ തുടങ്ങിയാൽ അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. Content Highlights:Supreme Court, Order On Mediation In Ayodhya Case
from mathrubhumi.latestnews.rssfeed https://ift.tt/2NKtNeB
via
IFTTT
No comments:
Post a Comment